കളഞ്ഞുകിട്ടിയ അഞ്ചുപവനും 1,45,000 രൂപയും ഉടമക്ക്​ നൽകി ലോറി ഡ്രൈവർ മാതൃകയായി

കോട്ടയം: യാത്രക്കിടെ േറാഡിൽ കിടന്ന അഞ്ചുപവനും 1,45,000 രൂപയും എ.ടി.എം കാർഡ് അടക്കം രേഖകളും ഉടമക്ക് നൽകി ലോറി ഡ്രൈവർ മാതൃകയായി. ലോറി ഡ്രൈവർ കോട്ടയം കോടിമത മഠത്തിപറമ്പിൽ സജിയാണ് മാതൃകയായത്. വ്യാഴാഴ്ച വൈകീട്ട് നെട്ടൂർ ടോൾ പ്ലാസക്ക് സമീപമാണ് സംഭവങ്ങൾക്ക് തുടക്കം. ആലപ്പുഴ കരീലകുളങ്ങര സ്വദേശിയായ ജീവൻ (44) കുടുംബസമേതം കാറിൽ പോകുന്നതിനിടെ ഡോർ തുറന്ന് സ്വർണവും പണവും രേഖകളുമടങ്ങുന്ന ബാഗ് റോഡിലേക്ക് വീഴുകയായിരുന്നു. ഇതറിയാതെ ജീവൻ യാത്രതുടർന്നു. ഇതിനിടെ, റോഡിലേക്ക് വീണ ബാഗിന് മുകളിലൂടെ നിരവധി വാഹനങ്ങൾ കയറിയിറങ്ങി. റോഡിൽ എന്തോ തിളങ്ങുന്നതു കണ്ട് ലോറിയുമായി കോട്ടയത്തേക്ക് വരുകയായിരുന്ന സജി വാഹനം നിർത്തി. തുടർന്ന് ഉടമയെ കണ്ടെത്താൻ കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ എത്തി. പൊലീസ് ജീവനെ വിളിച്ചപ്പോഴാണ് ബാഗ് നഷ്ടമായതറിഞ്ഞത്. തുടർന്ന് ആലപ്പുഴയിൽനിന്ന് സ്റ്റേഷനിലെത്തി എസ്.െഎ എം.ജെ. അരുണിൽനിന്ന് ബാഗ് ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.