ഷുഹൈബി​െൻറ കൊലപാതകം സി.ബി.ഐ അന്വേഷിക്കണം ^​കേരള കോൺഗ്രസ്​ (ജേക്കബ്)

ഷുഹൈബി​െൻറ കൊലപാതകം സി.ബി.ഐ അന്വേഷിക്കണം -കേരള കോൺഗ്രസ് (ജേക്കബ്) കോട്ടയം: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബി​െൻറ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് കേരള കോൺഗ്രസ്-ജേക്കബ് ലീഡർ അനൂപ് ജേക്കബ് എം.എൽ.എ. ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയമാണ്. പിണറായിയുടെ ഭരണത്തിൽ നീതിയുക്തമായ അന്വേഷണം നടത്താൻ ഉദ്യോഗസ്ഥർക്കാകുന്നില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. മുഖ്യന്ത്രിയുടെ മണ്ഡലത്തിൽ ഒരു യുവാവ് കൊല്ലപ്പെട്ടിട്ടും പ്രതികരിക്കാൻ അദ്ദേഹം ആറു ദിവസമെടുത്തതുതന്നെ ക്രമസമാധാനം കൈകാര്യം ചെയ്യുന്നതിലെ പാളിച്ച വെളിപ്പെടുത്തുന്നു. എൽ.ഡി.എഫ് അധികരാത്തിൽ വന്നശേഷം ക്രമസമാധാന തകർച്ചയുടെ പരമ്പരയാണ് അരങ്ങേറിയത്. ഇതൊന്നും കണ്ടില്ലെന്നുനടിക്കുന്ന മുഖ്യമന്ത്രി ഫലത്തിൽ അക്രമങ്ങൾക്ക് മൗനാനുവാദമാണു നൽകുന്നത്. കേരള കോൺഗ്രസി​െൻറ-ജേക്കബ് പുതിയ സംസ്ഥാന കമ്മിറ്റിയും പുതിയ ഭാരവാഹികളും ഇൗ മാസം 24ന് കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ ചുമതലയേൽക്കും. 14 ജില്ലകളിൽനിന്നായി 240 പ്രതിനിധികൾ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.