ഡ്യൂട്ടിക്കി​െട മദ്യപിച്ച്​ ലക്കുകെട്ട് കെ.എസ്.ആർ.ടി.സി സ്​റ്റേഷൻ മാസ്​റ്റർ; പരിശോധനക്ക്​ ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഓഫിസിൽനിന്ന്് ഇറങ്ങി ഓടി

കറുകച്ചാൽ: മദ്യപിച്ച് ലക്കുകെട്ട കെ.എസ്.ആർ.ടി.സി സ്‌റ്റേഷൻ മാസ്റ്റർ ഉദ്യോഗസ്ഥരുടെ പരിശോധനക്കിെട ഓഫിസ് പൂട്ടാതെ ഓടി. ബുധനാഴ്ച വൈകീട്ട് നാലരയോടെ കറുകച്ചാൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. സ്റ്റേഷൻ മാസ്റ്റർ ഡ്യൂട്ടിയിലുണ്ടായിരുന്ന ചങ്ങനാശ്ശേരി ഡിപ്പോയിലെ ജീവനക്കാരനായ ചെങ്ങന്നൂർ കരക്കാട് സ്വദേശി ജേക്കബ് കെ. ജോർജാണ് കെ.എസ്.ആർ.ടി.സി സ്‌പെഷൽ സ്ക്വാഡി​െൻറ പരിശോധനക്കിെട ഓഫിസിൽനിന്ന് ഇറങ്ങി ഓടിയത്. ഓഫിസിനുള്ളിലിരുന്ന് മദ്യപിച്ച ഇയാളുടെ അസ്വാഭാവിക പെരുമാറ്റം കണ്ട യാത്രക്കാർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പരിശോധനക്ക് എത്തിയപ്പോൾ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. ഇയാളുടെ ബാഗിൽനിന്ന് പകുതി തീർത്ത മദ്യക്കുപ്പിയും കണ്ടെത്തി. ഉദ്യോഗസ്ഥർ ഇയാളോട് ഊതാൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ഉദ്യോഗസ്ഥരുമായി തർക്കിച്ചുനിൽക്കുകയും ഒടുവിൽ ബാഗും കൈയിലെടുത്ത് സ്റ്റാൻഡിലൂടെ പുറത്തേക്ക് ഓടുകയുമായിരുന്നു. തുടർന്ന്, പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥർ ഓഫിസ് താഴിട്ട് പൂട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.