പാർട്ടിയിലും സർക്കാറിലും അനിഷേധ്യനായി പിണറായി, സമ്മർദത്തിലകപ്പെട്ട്​ കോടിയേരി വിഭാഗീയതക്ക്​ അവസരമില്ലാതെ തൃശൂർ സമ്മേളനം ​

തിരുവനന്തപുരം: പാർട്ടിയിലും സർക്കാറിലും അനിഷേധ്യനായി പിണറായി വിജയൻ, ആേരാപണ സമ്മർദങ്ങളിലകപ്പെട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. സി.പി.എം സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ തുടക്കംകുറിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പാർട്ടിയിലും മുന്നണിയിലും തിരുവായ്ക്ക് എതിർവാക്കിെല്ലന്ന അവസ്ഥയിലേക്ക് പിണറായി വിജയൻ മാറിയിരിക്കുന്നു. ഇൗ സമ്മേളനം പൂർത്തിയാകുന്നതോടെ പാര്‍ട്ടിയും സര്‍ക്കാറും ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുന്ന അപൂര്‍വ സ്ഥിതിവിശേഷം സി.പി.എമ്മില്‍ തുടരും. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലുണ്ടായതുപോലുള്ള വിവാദങ്ങൾക്കും ബഹിഷ്കരണത്തിനുമൊന്നും തൃശൂർ സമ്മേളനത്തിൽ സ്ഥാനമില്ല. പാർട്ടിയിലെ വിഭാഗീയത അവസാനിച്ചുവെന്നാണ് സി.പി.എം വൃത്തങ്ങൾ നൽകുന്ന വിശദീകരണം. മക്കൾക്കെതിരായ സാമ്പത്തിക ആരോപണങ്ങൾ, ബാർകോഴ കേസിൽ പരാതിക്കാരന് ഉറപ്പുനൽകിയെന്ന ആരോപണം എന്നിവയുടെ നിഴലിലാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നിരുന്നാലും കോടിയേരി ബാലകൃഷ്ണനെ തന്നെ വീണ്ടും സെക്രട്ടറിയായി െതരഞ്ഞെടുക്കുമെന്ന് ഏറെക്കുറെ വ്യക്തമാണ്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തമ്മിൽ നല്ല ബന്ധമാണുള്ളതും. പൂർത്തിയായ 14 ജില്ല സമ്മേളനങ്ങളിലും പിണറായി വിജയനെതിരായ വിമർശനങ്ങളൊന്നും കാര്യമായുണ്ടായില്ല. ആഭ്യന്തര വകുപ്പിനെതിരായ ചില വിമർശനങ്ങളും ഒാഖി സ്ഥലം സന്ദർശിക്കുന്നതിൽ കാലതാമസമുണ്ടായെന്നതുമടക്കം ഒറ്റപ്പെട്ട വിമർശനങ്ങളൊഴിച്ചാൽ പിണറായിക്കെതിരെ വ്യക്തിപരമായ വിമർശനങ്ങെളാന്നുംതന്നെ ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. എല്ലാ ജില്ല കമ്മിറ്റികളിലും പിണറായി വിജയനുൾപ്പെട്ട ഒൗദ്യോഗിക നേതൃത്വത്തിന് താൽപര്യമുള്ളവരാണ് എത്തിയിട്ടുള്ളത്. സംസ്ഥാന സമ്മേളനത്തിനുശേഷം പാർട്ടിയിലെന്നപോലെ സർക്കാറിലും മുന്നണിയിലും പിണറായി വിജയൻ പൂർണാധിപത്യം സ്ഥാപിക്കാനാണ് സാധ്യത. പാർട്ടി കോൺഗ്രസ് കഴിഞ്ഞാലുടൻ സംസ്ഥാന മന്ത്രിസഭയിൽ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് വിവരം. തനിക്ക് താൽപര്യമില്ലാത്ത, പ്രവർത്തനം കാര്യക്ഷമമല്ലെന്ന് അദ്ദേഹം വിലയിരുത്തുന്ന പല പ്രമുഖരും മന്ത്രിസഭയിൽനിന്ന് പുറത്തുപോകാനുള്ള സാധ്യത കൂടുതലാണ്. എൽ.ഡി.എഫ് നേതൃത്വത്തിൽ മാറ്റംവരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. സി.പി.െഎ പോലുള്ള ഘടകകക്ഷികളുടെ വിയോജിപ്പ് അവഗണിച്ച് മുന്നണിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും നിർണായക തീരുമാനങ്ങളുണ്ടാകാനും സാധ്യതയുണ്ട്. ബിജു ചന്ദ്രശേഖർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.