കോട്ടയം മെഡിക്കൽ കോളജ്​: ഫോറൻസിക്​ പി.ജി കോഴ്​സിന്​ അംഗീകാരം തിരികെ ലഭിച്ചു

ഗാന്ധിനഗർ (കോട്ടയം): മെഡിക്കൽ കോളജിൽ ഫോറൻസിക് വിഭാഗത്തിന് പി.ജി കോഴ്സി​െൻറ അംഗീകാരം തിരികെ ലഭിച്ചു. 2013ൽ നഷ്ടപ്പെട്ട അംഗീകാരമാണ് തിരികെ കിട്ടിയത്. കോഴ്സിന് അനുമതി കിട്ടിയത് 2010ലാണ്. ഒരുവർഷം രണ്ട് സീറ്റിനാണ് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അനുമതിപത്രം നൽകിയത്. തുടർന്ന് മൂന്ന് വർഷത്തിനകം അടിസ്ഥാനസൗകര്യങ്ങളും ഡോക്ടർമാരുടെ ലഭ്യതയും ഉറപ്പാക്കണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ, ആദ്യ ബാച്ചി​െൻറ 2013ൽ നടന്ന അവസാനവർഷ പരീക്ഷയോടൊപ്പം ഐ.എം.സി നടത്തിയ പരിശോധനയിൽ ഡോക്ടർമാരുടെ കുറവ്, ലൈബ്രറിയിൽ പുസ്തകങ്ങളുടെ പോരായ്മ, അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത എന്നിവ ചൂണ്ടിക്കാട്ടിയാണ് അംഗീകാരം റദ്ദാക്കിയത്. തുടർന്ന് വിവിധ വർഷങ്ങളിലായി മൂന്നുതവണ ഐ.എം.സി പരിശോധന നടത്തിയാണ് അംഗീകാരം പിൻവലിച്ചത്. 2017ൽ ഡോ. രവീന്ദ്രൻ മേധാവിയായി ചുമതലയേറ്റശേഷം നടത്തിയ പരിശ്രമത്തിൽ രണ്ട് ഡോക്ടർമാരെ നിയമിക്കുകയും അപര്യാപ്തത പരിഹരിക്കുകയും ചെയ്തു. ഫെബ്രുവരി 13ന് അംഗീകാരം ലഭിച്ചെന്ന അറിയിപ്പ് ലഭിച്ചത്. ഇതോടെ പഠനം കഴിഞ്ഞ എട്ടുപേർക്കും നിലവിൽ പഠിക്കുന്നവർക്കും അംഗീകാരം ലഭിക്കാനുള്ള സാഹചര്യമാണ് ഉണ്ടായതെന്ന് ഫോറൻസിക് വിഭാഗം മുൻ െഗസ്റ്റ് െലക്ചറർ ഡോ. പി.എസ്. ജിനേഷ് പറഞ്ഞു. ഫോറൻസിക് പി.ജി. അംഗീകാരം പുനഃസ്ഥാപിച്ചതിന് പിന്നാലെ നഷ്ടപ്പെട്ട മറ്റ് പി.ജി സീറ്റുകളുടെ അംഗീകാരം തിരികെ ലഭിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് കോളജ് പ്രിൻസിപ്പാൾ ഡോ. ജോസ് ജോസഫ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.