ഉപരാഷ്​ട്രപതി എത്തി: റൗദത്തുൽ ഉലൂം അറബിക്​ കോളജ്​ പ്ലാറ്റിനം ജൂബിലി സമാപനം ഇന്ന്​

കോഴിക്കോട്: ഫാറൂഖ് കോളജ് കാമ്പസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപരിസഭയായ റൗദത്തുൽ ഉലൂം അസോസിയേഷൻ, അതിനു കീഴിലെ പ്രഥമ സ്ഥാപനമായ റൗദത്തുൽ ഉലൂം അറബിക്കോളജ് എന്നിവയുടെ ഒരുവർഷത്തെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ശനിയാഴ്ച സമാപിക്കും. രാവിലെ 10ന് ഫാറൂഖ് കോളജ് കൺവെൻഷൻ സ​െൻററിൽ ജൂബിലി സമാപന സമ്മേളനത്തിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു മുഖ്യാതിഥിയായെത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂബിലി സുവനീർ ഡോ. എം.കെ. മുനീർ എം.എൽ.എക്ക് നൽകി അദ്ദേഹം പ്രകാശനം ചെയ്യും. റൗദത്തുൽ ഉലൂം അസോസിയേഷ​െൻറ ചരിത്രം പറയുന്ന ഡോക്യുെമൻററി വി.കെ.സി. മമ്മദ് കോയ എം.എൽ.എക്ക് ഉപരാഷ്ട്രപതി കൈമാറും. മന്ത്രി കെ.ടി. ജലീൽ, എം.പിമാരായ എം.കെ. രാഘവൻ, പി.വി. അബ്ദുൽ വഹാബ്, കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ എന്നിവർ സംസാരിക്കും. മൗലാന അബുസ്സബാഹ് അഹ്മദ് അലി സ്ഥാപിച്ച അസോസിയേഷൻ വിദ്യാഭ്യാസ നവോത്ഥാനത്തിൽ മുഖ്യ പങ്കുവഹിച്ചു. പത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി പതിനായിരത്തിലധികം വിദ്യാർഥികളും 600 അധ്യാപക-അധ്യാപകേതര ജീവനക്കാരും ഇന്ന് അസോസിയേഷന് കീഴിലുണ്ട്. ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റി പ്രസിഡൻറ് പി.കെ. അഹമ്മദ്, സ്വാഗതസംഘം വൈസ് ചെയർമാൻ സി.പി. കുഞ്ഞിമുഹമ്മദ്, അസോസിയേഷൻ ജന. സെക്രട്ടറി പ്രഫ. എ. കുട്ട്യാലിക്കുട്ടി, ഫാറൂഖ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ, റൗദത്തുൽ ഉലൂം അറബിക് കോളജ് പ്രിൻസിപ്പൽ ഡോ. മുസ്തഫ ഫാറൂഖി, കെ. കുഞ്ഞലവി, എം. അയ്യൂബ് എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.