റോഡിന്​ കുറുകെ രാത്രി തെങ്ങ് കടപുഴകി

കോട്ടയം: നഗരഹൃദയത്തിലെ റോഡിന് കുറുകെ തെങ്ങ് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. നാഗമ്പടം നെഹ്റു സ്റ്റേഡിയത്തി​െൻറ കവാടത്തിന് മുന്നിലെ റോഡിലാണ് വെള്ളിയാഴ്ച രാത്രി 11.15ഓടെ തെങ്ങ് നിലംപതിച്ചത്. ഈസമയം വാഹനങ്ങൾ കടന്നുപോവാതിരുന്നതിനാൽ അപകടം ഒഴിവായി. ഫയർഫോഴ്സ് എത്തി തെങ്ങ് മുറിച്ചുമാറ്റി അരമണിക്കൂറിനുള്ളിൽ ഗതാഗത തടസ്സം ഒഴിവാക്കി. പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.