നാല്​ ലിറ്റർ മദ്യവുമായി യുവാവ്​ പിടിയിൽ

കട്ടപ്പന: ബൈക്കിൽ മദ്യം കടത്തുകയായിരുന്ന യുവാവിനെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു. ചപ്പാത്ത് കരിന്തിരി വിഷ്ണുഭവനിൽ വിഷ്ണു വിനോദിനെയാണ് നാല് ലിറ്റർ മദ്യവുമായി ഉപ്പുതറ എസ്.ഐ എസ്. കിരൺ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച കരിന്തിരി യു.പി സ്കൂളിനു സമീപം വാഹന പരിശോധന നടത്തുന്നതിനിെട എത്തിയ ബൈക്ക് പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ ഓടിച്ചുപോയി. അമിതവേഗം കാരണം ബൈക്ക് റോഡിന് സമീപത്തെ കാനയിലേക്ക് മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസി​െൻറ പരിശോധനയിൽ എട്ട് കുപ്പി മദ്യം കണ്ടെത്തി. പൊലീസ് മദ്യവും ബൈക്കും വിഷ്ണുവിനെയും കസ്റ്റഡിയിലെടുത്തു. എസ്.ഐ എസ്. കിരൺ, സിവിൽ പൊലീസ് ഓഫിസർമാരായ വി.എം. ശ്രീജിത്, ജോബിൻ ജോൺ, തോമസ് ജോൺ, പി.എം. അനീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രോഗിയുടെ മൂക്കിൽനിന്ന് കുളയട്ടയെ നീക്കം ചെയ്തു തൊടുപുഴ: രോഗിയുടെ മൂക്കിൽനിന്ന് എട്ട് സെ.മീ. നീളമുള്ള കുളയട്ടയെ ജീവനോടെ പുറത്തെടുത്തു. മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലെത്തിയ ഉടുമ്പന്നൂർ സ്വദേശിയുടെ മൂക്കിൽനിന്നാണ് കുളയട്ടയെ നീക്കം ചെയ്തത്. 15 ദിവസമായി ഇയാളുടെ മൂക്കിൽനിന്ന് രക്തം വരുകയും തുമ്മലും തലവേദനയും നിരന്തരം അനുഭവപ്പെടുകയുമായിരുന്നു. തുടർന്ന് ആശുപത്രിയിലെ ഇ.എൻ.ടി സർജൻ ഡോ. പോൾ ആൻറണിയുടെ പരിശോധനയിലാണ് മൂക്കിൽ കുളയട്ട കടന്നുകൂടിയ വിവരം അറിയുന്നത്. എൻഡോസ്‌കോപ്പിയിലൂടെയാണ് അട്ടയെ പുറത്തെടുത്തത്. അരുവിയിലെ വെള്ളത്തിൽനിന്നാണ് ഇത്തരം അട്ടകൾ ശരീരത്തിൽ പ്രവേശിക്കാൻ സാധ്യതയെന്ന് ഡോക്ടർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.