സി.പി.​െഎ ജില്ല സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് കഴിഞ്ഞ നാലുദിവസമായി നടന്നുവരുന്ന സി.പി.െഎ ജില്ല സമ്മേളനത്തിന് ബുധനാഴ്ച കൊടിയിറങ്ങും. വൈകീട്ട് മൂന്നിന് ജില്ല സെക്രട്ടറി തെരഞ്ഞെടുപ്പോടു കൂടിയാണ് സമ്മേളനം അവസാനിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് ആദ്യകാല നേതാക്കളെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആദരിച്ചു. യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ കൃഷ്ണൻകുട്ടി അധ്യക്ഷതവഹിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനവും കവിയരങ്ങും സിനിമ സംവിധായകൻ വിനയൻ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി ജില്ല സെക്രട്ടറി ജിജി കെ. ഫിലിപ്പ് അധ്യക്ഷതവഹിച്ചു. ജില്ല സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ലേഖനം, കവിത മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പട്ടയ നടപടികൾ വേഗത്തിലാക്കണം --സി.പി.െഎ പ്രമേയം നെടുങ്കണ്ടം: പട്ടയ വിതരണ നടപടികൾ വേഗത്തിലാക്കണമെന്നും തോട്ടം തൊഴിലാളികളുടെ ശമ്പളം പണമായി തന്നെ നൽകണമെന്നും സി.പി.െഎ ജില്ല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലയിൽ ഏകദേശം ഒരു ലക്ഷത്തോളം പേർക്ക് പട്ടയം ഇനിയും ലഭിക്കാനുണ്ട്. 1984 മുതൽ വിവിധ കോടതി നടപടിയിൽ കുടുങ്ങിയ പട്ടയവിതരണം വി.എസ്. അച്യുതാനന്ദ​െൻറ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാറാണ് കോടതിയിൽ ഇടപെട്ടതും പട്ടയ നടപടി ആരംഭിക്കാൻ വഴി ഒരുക്കിയതും. എന്നാൽ, പിന്നീട് വന്ന യു.ഡി.എഫ് സർക്കാർ മലയോര കർഷകരെ അവഗണിക്കുകയാണ് ഉണ്ടായത്. 2016ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാറി​െൻറ റവന്യൂ, വനം വകുപ്പുകളുടെ നേതൃത്വത്തിൽ നിരവധി പട്ടയമേളകൾ നടത്തുന്നുണ്ടെങ്കിലും വനഭൂമിയിൽ പതിറ്റാണ്ടുകളായി വീടുവെച്ചും കൃഷി ചെയ്ത് ജീവിച്ചുവരുന്ന കർഷകർക്കും പട്ടണങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഭൂമിക്കും പട്ടയം നൽകണം. തോട്ടം മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശമ്പളം ബാങ്ക് വഴി ആക്കിയതോടെ പണം എടുക്കുന്നതിനായി തൊഴിലാളികളുടെ ഒരു ദിവസത്തെ ജോലി നഷ്ടപ്പെടുത്തി ബാങ്കുകളിൽ എത്തേണ്ട ഗതികേടിലായിരിക്കുകയാണ്. സർക്കാർ അതത് കലക്ടറുടെ നിർദേശത്തോടെ ട്രഷറി വഴി തൊഴിലാളികൾക്കുള്ള ശമ്പളം പിൻവലിക്കാനുള്ള അനുമതി തോട്ടം ഉടമകൾക്ക് നൽകിയിരുന്നു. എന്നാൽ, കേന്ദ്ര സർക്കാറി​െൻറ സമ്മർദത്തെതുടർന്ന് ഈ നിർദേശം പിൻവലിക്കുകയായിരുന്നു. തൊഴിലാളികൾക്കുള്ള ശമ്പളം പണമായി നൽകാനുള്ള വിജ്ഞാപനം സംസ്ഥാന സർക്കാർ ഉടൻ ഇറക്കണമെന്ന് പ്രമേയത്തിലൂടെ സി.പി.െഎ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.