പരസ്​പര സ്​നേഹവും കൂട്ടായ്​മയും സമാധാനത്തിന്​ അടിത്തറ ^ഫാ. ടോം ഉഴുന്നാലിൽ

പരസ്പര സ്നേഹവും കൂട്ടായ്മയും സമാധാനത്തിന് അടിത്തറ -ഫാ. ടോം ഉഴുന്നാലിൽ കോട്ടയം: പരസ്പര സ്നേഹത്തിലൂടെയും കൂട്ടായ്മയിലൂടെയും ഭൂമിയിൽ സ്വർഗം സൃഷ്ടിക്കാനാകുമെന്ന് ഫാ. ടോം ഉഴുന്നാലിൽ. ഓർത്തഡോക്സ്, യാക്കോബായ സഭ വിഭാഗങ്ങൾക്കിടയിലെ തർക്കത്തിന് പരിഹാരം ലക്ഷ്യമിട്ട് മലങ്കര സഭ സമാധാനസമിതി കോട്ടയം തിരുനക്കര മൈതാനത്ത് നടത്തിയ സ്നേഹസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തിൽ പങ്കെടുത്ത ഇരുവിഭാഗത്തിലുംപെട്ടവർ പരസ്പരം കൈകൊടുത്ത് പ്രതീകാത്മകമായി സൗഹൃദം പുനഃസ്ഥാപിച്ചു. സംഗമത്തിൽ സമാധാനസമിതി രക്ഷാധികാരി മാമ്മൻ വർഗീസ് അധ്യക്ഷത വഹിച്ചു. സമിതി കൺവീനർ എ.എം. അലക്സാണ്ടർ, സെക്രട്ടറി തോമസ് മാത്യു, മേഖല കൺവീനർ ഡായി ടി. എബ്രഹാം, വൈ.എം.സി.എ റീജനൽ ചെയർമാൻ ഡോ. എം.സി. സിറിയക്, സമിതി വൈസ് പ്രസിഡൻറ് ജോൺസൺ പൗലോസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.