ഒരുമിനിറ്റിൽ 131 പുഷ്​അപ്; വിഷ്​ണുവിന്​ ദേശീയ റെക്കോഡ്​

കോട്ടയം: കുട്ടിത്തം വിട്ടുമാറാത്ത പ്രായത്തിൽ ഒരുമിനിറ്റിൽ 131 പുഷ്അപ് എടുത്ത വിഷ്ണു താരമായി. സ്വന്തം വിദ്യാലയമുറ്റത്ത് നിരവധിയാളുകെള സാക്ഷിനിർത്തി മിന്നുന്ന പ്രകടനത്തിൽ ദേശീയ റെക്കോർഡും സ്വന്തമാക്കി. പരിശീലകനെ പോലും ഞെട്ടിച്ചതായി പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം ഏഴാംക്ലാസ് വിദ്യാർഥിയുടെ പ്രകടനം. നേട്ടം കൊയ്തിട്ടും വിഷ്ണുവിന് സങ്കടം ബാക്കിയാണ്. ഗിന്നസ് റെക്കോർഡിന് ഇനിയും ആറുവർഷം കാത്തിരിക്കണം. 18 വയസ്സ് കഴിഞ്ഞവരുടെ പ്രകടനം മാത്രേമ ഗിന്നസ് ബുക്ക് അധികൃതർ പരിഗണിക്കൂ. ഏതാനും നാൾ മുമ്പ് മൂന്നാര്‍ സ്വദേശിയായ 28കാരൻ എ. ജോസഫ് ഒരു മിനിറ്റില്‍ 84 പുഷ്അപ് എടുക്കുന്നത് ടി.വിയിൽ കണ്ടു. ഇത് േഭദിക്കണമെന്ന ആഗ്രഹത്തോടെയാണ് പരിശീലനം ആരംഭിച്ചത്. പരിശീലന സമയത്ത് 144 പുഷ്അപ് വരെ എടുക്കാന്‍ സാധിച്ചിരുന്നു. പാലാ മേവട വേലുത്താഴെ വി.ഡി. സന്തോഷ്‌കുമാര്‍-ജിഷ ദമ്പതികളുടെ മൂത്തമകനാണ്. സഹോദരൻ നാലാം ക്ലാസ് വിദ്യാര്‍ഥി വിവേക് കരാെട്ട അഭ്യസിക്കുന്നുണ്ട്. റെക്കോഡ് സ്വന്തമാക്കുന്ന പ്രകടനം യൂനിവേഴ്‌സല്‍ െറേക്കാഡ്സ് ഫോറം ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫി​െൻറ നേതൃത്വത്തിലാണ് നടന്നത്. നാലുവര്‍ഷമായി സന്‍സായ് കെ.ജി. സന്തോഷ്, സന്‍സായ് അനൂപ് കെ. ജോ എന്നിവരുടെ കീഴിലാണ് പരിശീലനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.