മലങ്കര സഭ സമാധാനസമിതി പ്രാർഥന സംഗമം നാളെ

കോട്ടയം: മലങ്കര സഭ സമാധാനസമിതിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച കോട്ടയം തിരുനക്കര മൈതാനത്ത് പ്രാര്‍ഥന സംഗമം നടത്തും. ഒാർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിലെ തർക്കവും കലഹവും ഒഴിവാക്കി ഒത്തുചേരുന്നതിന് രൂപവത്കരിച്ച ഇരുവിഭാഗങ്ങളിലെയും പ്രതിനിധികൾ ഉൾപ്പെട്ടതാണ് സമിതി. വൈകീട്ട് മൂന്നിന് നടക്കുന്ന സമ്മേളനത്തില്‍ ഫാ. ടോം ഉഴുന്നാലില്‍ സംസാരിക്കും. വാർത്തസമ്മേളനത്തില്‍ സമിതി വൈസ് പ്രസിഡൻറ് ഏലിയാസ് കണ്ണന്താനം, ഫിലിപ് കുരുവിള, ഡായി എബ്രഹാം എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.