ദേശീയ റബര്‍ നയം: റബർ ബോർഡിൽ ഇന്ന്​ ഉന്നതതല യോഗം

കോട്ടയം: ദേശീയ റബര്‍ നയവുമായി ബന്ധപ്പെട്ട് റബർ ബോർഡിൽ ശനിയാഴ്ച ഉന്നതതല യോഗം നടക്കും. ഞായറാഴ്ച കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനം കർഷക, വ്യാപാരി പ്രതിനിധികളുമായി നടത്തുന്ന ചർച്ചക്ക് മുന്നോടിയായാണ് യോഗം. നയത്തിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ ചർച്ച ചെയ്യാനും ഞായറാഴ്ചെത്ത യോഗത്തിൽ സമർപ്പിക്കേണ്ട നിർദേശങ്ങൾ രൂപപ്പെടുത്താനുമായാണ് പ്ലാേൻറഷന്‍ ഡയറക്ടര്‍ അനിത കരണി​െൻറ അധ്യക്ഷതയിൽ ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേരുന്നത്. റബർ ബോർഡ് ചെയർമാൻ ഡോ. എം.കെ. ഷൺമുഖസുന്ദരം, പ്ലാേൻറഷന്‍ ജോയൻറ് ഡയറക്ടർ സന്തോഷ് കുമാർ സാരംഗി, ബോർഡിലെ സീനിയർ ഉദ്യോഗസ്ഥരും വകുപ്പുതലവന്മാരും പെങ്കടുക്കും. ഏറെ മാസങ്ങൾക്കുശേഷമാണ് ഇത്തരത്തിലൊരു േയാഗം ചേരുന്നത്. മൂന്നുമാസം മുമ്പ് ചെയർമാനായി ചുമതലയേറ്റ ഡോ.എം.കെ. ഷൺമുഖസുന്ദരം ഒരുതവണ മാത്രമാണ് ബോർഡ് ആസ്ഥാനേത്തക്ക് എത്തിയത്. അന്ന് പുതിയ നിർദേശങ്ങളൊന്നും മുന്നോട്ടുവെക്കാതെ മടങ്ങിയത് ഏെറ പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. ഞായറാഴ്ച രാവിലെ 10.30ന് പുതുപ്പള്ളിയിലെ റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം വിളിച്ചുചേര്‍ത്ത യോഗം. കര്‍ഷക പ്രതിനിധികള്‍, വ്യാപാര, വ്യവസായ മേഖലകളിലെ പ്രതിനിധികള്‍ തുടങ്ങിയവരാകും പങ്കെടുക്കുക. രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ക്കോ എം.പി, എം.എല്‍.എമാര്‍ക്കോ ക്ഷണമില്ല. കേന്ദ്രമന്ത്രിയായശേഷമുള്ള അല്‍ഫോന്‍സ് കണ്ണന്താനത്തി​െൻറ രണ്ടാമത് ചര്‍ച്ചയാണ് ഞായറാഴ്ചത്തേത്. കഴിഞ്ഞ നവംബര്‍ 11ന് റബര്‍ ബോര്‍ഡ് ആസ്ഥാനത്ത് യോഗം ചേരുകയും കര്‍ഷകരില്‍നിന്നും വ്യാപാര, വ്യവസായ പ്രതിനിധികളില്‍നിന്നും അഭിപ്രായം ആരായുകയും ചെയ്തിരുന്നു. ചര്‍ച്ചയില്‍ കര്‍ഷകരും വ്യാപാരികളും ഉന്നയിച്ച പരാതികള്‍ വാണിജ്യമന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. ഇൗ യോഗത്തിനുശേഷം കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു റബര്‍ ബോര്‍ഡിലെത്തി കര്‍ഷക, വ്യാപാര പ്രതിനിധികളെ നേരില്‍ കാണും. തുടര്‍ന്ന് വിദഗ്ധരുമായി ആലോചിച്ചശേഷം റബർ നയം പ്രഖ്യാപിക്കുമെന്നാണ് അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചത്. നേരേത്ത നിര്‍മല സീതാരാമന്‍ വാണിജ്യമന്ത്രിയായിരുന്നപ്പോള്‍ നയരൂപവത്കരണത്തിന് മൂന്നുതവണ യോഗം ചേരുകയും കര്‍ഷക പ്രതിനിധികളില്‍നിന്നുള്‍പ്പെടെ അഭിപ്രായം സ്വരൂപിക്കുകയും ചെയ്തിരുന്നു. പിന്നീട് നയം വേണ്ടെന്നുെവക്കുകയായിരുന്നു. അതേസമയം, യോഗത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്. റബർ നയം പ്രഖ്യാപിച്ചാൽ കർഷകർ രക്ഷപ്പെടുമെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന വാദവും കർഷകസംഘടനകൾ ഉയർത്തുന്നുണ്ട്. വിവിധ പഠനറിപ്പോർട്ടുകൾ സർക്കാറി​െൻറ കൈയിലുണ്ടെന്നിരിക്കെ, റബർ നയം പ്രഖ്യാപിച്ചാൽ പേരെ എന്ന ചോദ്യവും സംഘടനനേതാക്കൾ ഉയർത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.