വിസ വാഗ്ദാനം നൽകി തട്ടിപ്പ്; കോട്ടയം സ്വദേശി അറസ്​റ്റിൽ

മണ്ണാർക്കാട്: വിദേശജോലിക്ക് വിസ വാഗ്ദാനം നൽകി 4.5 ലക്ഷം തട്ടിയെടുത്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പുതുപ്പള്ളി മാടാപറമ്പിൽ ജേക്കബ് പോളിനെയാണ് (48) മണ്ണാർക്കാട് പൊലീസ് പാലായിൽ പിടികൂടിയത്. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി സ്വദേശി ടോണി തോമസി​െൻറ പരാതിയിലാണ് അറസ്റ്റ്. 2014ലാണ് കേസിനാസ്പദമായ സംഭവം. എസ്.ഐ വിപിൻ കെ. വേണുഗോപാൽ, എ.എസ്.ഐ ശിവരാജൻ, സി.പി.ഒമാരായ ഷാഫി, പ്രശോഭ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.