ചേർത്തല കെ.വി.എം ആശുപത്രി സമരം; ചർച്ചയിൽ തീരുമാനമായില്ല

*ഫെബ്രുവരി എട്ടിന് വീണ്ടും ചർച്ച തിരുവനന്തപുരം: ചേർത്തല കെ.വി.എം ആശുപത്രിയിലെ സമരം ഒത്തുതീർക്കാൻ മന്ത്രിമാരുടെയും ലേബർ കമീഷണറുടെയും അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ ഫെബ്രുവരി എട്ടിന് വീണ്ടും യോഗം ചേരും. ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തിയ സമരത്തിന് പിന്തുണ അർപ്പിച്ച കെ.വി.എം ആശുപത്രിയിലെ നഴ്സുമാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചാണ് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) സമരം നടത്തുന്നത്. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, പി. തിലോത്തമൻ, ലേബർ കമീഷണർ പി. ബിജു എന്നിവർ ചർച്ചയിൽ പെങ്കടുത്തു. നഴ്സുമാരെ പിരിച്ചുവിട്ട നടപടി പിൻവലിക്കാനാവില്ലെന്നും കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്നും മാനേജ്മ​െൻറ് ഭാഗത്തുനിന്ന് പെങ്കടുത്ത ഡോ. അഭിനാഥ് ചൂണ്ടിക്കാട്ടി. മാനേജ്മ​െൻറി​െൻറ ഇൗ നിലപാട് സംബന്ധിച്ച് മന്ത്രിമാർ അഭിപ്രായം പറഞ്ഞില്ലെന്ന് യു.എൻ.എ പ്രതിനിധികൾ കുറ്റപ്പെടുത്തി. അത് അംഗീകരിക്കാനാവില്ലെന്നും ആരോഗ്യമന്ത്രി കെ.കെ. െശെലജയുടെ നേതൃത്വത്തിൽ വീണ്ടും ചർച്ച നടത്തണമെന്നും അവർ ആവശ്യെപ്പട്ടു. ഇക്കാര്യം പരിഗണിച്ചാണ് എട്ടിന് വീണ്ടും ചർച്ച നടത്തുന്നത്. മിനിമം വേതനം നടപ്പാക്കുക, ജോലി ഭാരം കുറക്കാൻ മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും നഴ്സുമാർ ഉന്നയിക്കുന്നുണ്ട്. യു.എൻ.എ ഭാരവാഹികളായ ജാസ്മിൻഷാ, സിബി മുകേഷ് തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.