കുട്ടനാടി​െൻറ ഹൃദയത്തിലിടം നേടി മഹാശുചീകരണം

കോട്ടയം/പത്തനംതിട്ട/ആലപ്പുഴ: ദുരിതക്കയത്തിൽനിന്ന് ജീവിതം തിരിെക പിടിക്കാനുള്ള മഹായജ്ഞത്തിനു തുടക്കമിടുന്ന കുട്ടനാടൻ ജനതക്ക് കൈത്താങ്ങായി ഒന്നിച്ച കരുണയുടെ കേരളം കർഷകമണ്ണി​െൻറ ഹൃദയത്തിലിടം നേടി. ഒരുമയുടെ സേന്ദശവുമായി വീട്ടകങ്ങളിലേക്ക് എത്തിയവരെ കുട്ടനാട് ഹൃദയപൂർവം സ്വാഗതം ചെയ്തു. ''ദുരിതാശ്വാസ ക്യാമ്പിലിരുന്ന് മനസ്സിൽ കണ്ടതിനെക്കാൾ കൂടുതൽ നാശമാണ് െവള്ളം വരുത്തിവെച്ചത്. മടങ്ങിയെത്തി വീട് കണ്ടപ്പോൾ എന്തുചെയ്യുമെന്ന് ചിന്തിച്ചപ്പോഴാണ് ഇവരെത്തിയത്. ഇവർ എല്ലാം വൃത്തിയാക്കി തന്നു. ഇവർക്ക് ഞാൻ എന്തുകൊടുക്കണം''- രാമങ്കരി ബോട്ട് ജെട്ടിക്ക് സമീപം പുത്തൻചിറയിൽ സോമകുമാരിയുടേത് മാത്രമല്ല. കുട്ടനാട്ടിലെ ആയിരങ്ങളുടെ ചോദ്യമാണിത്. വീടുകൾ മാത്രമല്ല രാമങ്കരി, മാമ്പുഴക്കരി, മെങ്കാമ്പ് എന്നിവിടങ്ങളിലെ റോഡുകളിലെ മാലിന്യവും സന്നദ്ധപ്രവർത്തകർ നീക്കി. മഹാശുചീകരണത്തിന് താൽപര്യമുള്ളവെര ക്ഷണിച്ച് പ്രത്യേകമായി തുറന്ന വെബ്സൈറ്റിൽ ആലപ്പുഴ ജില്ലക്ക് പുറത്തുനിന്ന് 11,319 പേരാണ് രജിസ്റ്റർ ചെയ്തത്. രണ്ടാംദിനത്തിലേക്ക് കടന്നതോടെ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കൊപ്പം കേരളത്തി​െൻറ മുഴുവൻഭാഗങ്ങളിൽനിന്ന് കൂടുതൽപേർ കുട്ടനാടൻ മണ്ണിലെത്തി. രജിസ്ട്രേഷനിലും വർധനയുണ്ടായി. ആദ്യദിനം പൊതുസ്ഥാപനങ്ങൾ ശുചീകരിക്കാനായിരുന്നു മുൻതൂക്കമെങ്കിൽ ബുധനാഴ്ച വീടുകളാണ് കൂടുതലായി ശുചീകരിച്ചത്. സമീപത്തെ തോടുകളിൽനിന്ന് വെള്ളം കോരിയെടുത്തായിരുന്നു കഴുകിയത്. സി.പി.എമ്മി​െൻറ വിവിധ ഏരിയ കമ്മിറ്റികൾക്ക് പുറമെ കോളജ് വിദ്യാർഥികളും വിവിധ കൂട്ടായ്മകളും സന്നദ്ധ പ്രവർത്തകരും കൈകോർത്തു. വെളിയനാട്, കിടങ്ങറ, രാമങ്കരി എന്നിവിടങ്ങളിൽ വെള്ളം കയറിക്കിടന്ന വീടുകളിൽ എൻജിനീയർമാർ എത്തി ബലക്ഷയ പരിശോധന നടത്തി. ഇലക്ട്രീഷ്യൻമാർ അടക്കമുള്ളവർ വൈദ്യുതി തകരാറുകൾ പരിഹരിച്ചു. െവള്ളം ഇറങ്ങാത്തതിനാൽ കൈനകരി, മുട്ടാർ, ചെറുതന പഞ്ചായത്തുകളിൽ ശുചീകരണത്തിന് ബുധനാഴ്ചയും തുടക്കമിടാനായിട്ടില്ല. വ്യാഴാഴ്ചയോടെ ശുചീകരണം അവസാനിപ്പിക്കാനായിരുന്നു തീരുമാനമെങ്കിലും ഇൗ സാഹചര്യത്തിൽ ഇത് നീളും. കൈനകരി, ചമ്പക്കുളം, രാമങ്കരി, പുളിങ്കുന്ന്, വെളിയനാട് എന്നിവിടങ്ങളിൽ നിലവിൽ മിക്ക വീടുകളിലും വെള്ളമാണ്. 31നകം പൂർണമായും കുട്ടനാട് വാസയോഗ്യമാക്കും എന്നാണ് സർക്കാർ പറയുന്നതെങ്കിലും നിലവിലെ അവസ്ഥയിൽ അത് സാധ്യമല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.