ഹൈപ്പർ മാർക്കറ്റ്​ കത്തിനശിച്ചതിൽ ദുരൂഹത

കോട്ടയം: നഗരത്തിൽ കലക്ടറേറ്റിനു സമീപത്തെ നാലുനിലകെട്ടിടത്തിൽ വൻതീപിടിത്തമുണ്ടായ സംഭവത്തിൽ ദൂരുഹത. സംഭവത്തി​െൻറ രണ്ടാംദിവസവും തീപിടിത്തത്തിന് കാരണമെന്താണ് എന്നതിനെക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കാത്തതാണ് ദൂരുഹത വർധിപ്പിക്കുന്നത്. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് കെ.എസ്.ഇ.ബി നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് സംഭവത്തിന് പിന്നിൽ അട്ടിമറിയുണ്ടോയെന്ന സംശയമുയർത്തി അഗ്നിക്കിരയായ കണ്ടത്തിൽ െറസിഡൻസിയിലെ ഹൈപ്പർമാർക്കറ്റ് ഉടമ പാലാ പൈക കാരാങ്കൽ ജോഷി പൊലീസിൽ പരാതി നൽകി. അപകടകാരണം തേടി ചൊവ്വാഴ്ച രാവിലെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം തെളിവുകൾ ശേഖരിച്ചു. പുകപടലങ്ങൾ നിറഞ്ഞതിനാൽ പ്രാഥമികപരിശോധന നടത്തിയശേഷമാണ് സംഘം മടങ്ങിയത്. വിശദ പരിശോധന ബുധനാഴ്ച നടത്തും. ഇതിനൊപ്പം എന്തെങ്കിലും അട്ടിമറിയുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ പൊലീസി​െൻറ ശാസ്ത്രീയ പരിശോധനയുമുണ്ടാകും. രണ്ട് പരിശോധനയുടെയും റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ തീപിടിത്തത്തി​െൻറ അന്തിമ റിപ്പോർട്ട് ലഭ്യമാകുകയുള്ളൂ. തിങ്കളാഴ്ച പുലർച്ച 2.15ന് കണ്ടത്തിൽ െറസിഡൻസിയിലെ പേ ലെസ് ഹൈപ്പർമാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. വിവിധസ്ഥലങ്ങളിൽനിന്നെത്തിയ അഗ്നിരക്ഷസേനയുടെ 10 യൂനിറ്റ് 10മണിക്കൂറിലേറെ സമയമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. സമയോചിത ഇടപെടലിലൂടെ മുകളിലത്തെ നിലയിലെ ലോഡ്ജിൽ താമസിച്ച സ്ത്രീകളടക്കമുള്ള 40പേരെ മാറ്റിയതിനാൽ വൻദുരന്തമാണ് ഒഴിവായത്. ഹൈപ്പർമാർക്കറ്റിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചിരുന്നു. മൂന്നരക്കോടിയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമികനിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.