തീപിടിത്തത്തിന്​ പിന്നിൽ ചിലസംശയങ്ങള​ുണ്ടെന്ന്​ കടയുടമ ജോഷി

േകാട്ടയം: പേ ലെസ് ഹൈപ്പർ മാർക്കറ്റ് കത്തിനശിച്ചതിൽ ചില സംശയങ്ങളുെണ്ടന്ന് കടയുടമ പാല സ്വദേശി ജോഷി. തീപിടിത്തത്തി​െൻറ കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന കെ.എസ്.ഇ.ബിയുടെ കണ്ടെത്തലാണ് കൂടുതൽ സംശയത്തിന് ഇടയാക്കുന്നത്. ആരെങ്കിലും തീയിട്ടതാകാമെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കണം. അപ്രതീക്ഷിതമായാണ് എല്ലാം കത്തിനശിച്ചത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തന്നോട് വൈരാഗ്യമുളള ചിലരുണ്ട്. സംഭവദിവസം രാവിലെ അജ്ഞാത ഫോൺ കാളും എത്തിയിരുന്നു. നി​െൻറ സൂക്കേട് തീർന്നില്ലേയെന്ന് എന്നുചോദിച്ചശേഷം ഫോൺ കട്ട് ചെയ്യുകയായിരുന്നു. ഇക്കാര്യങ്ങളടക്കം അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.