​ഇലക്​ട്രിക്കൽ ഇൻസ്​പെക്​ടറേറ്റ്​ സംഘം തെളിവുകൾ ശേഖരിച്ചു

കോട്ടയം: കലക്ടറേറ്റിനു സമീപെത്ത കണ്ടത്തിൽ െറസിഡൻസിയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലെ സംഘം തെളിവുകൾ ശേഖരിച്ചു. പ്രാഥമികപരിശോധനയിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. വൈദ്യുതി കണക്ഷൻ ആരംഭിക്കുന്നിടത്ത് എച്ച്.ആർ.സി ഫ്യൂസ് ഉപയോഗിച്ചിട്ടില്ലെന്നും പകരമുള്ളവയിൽ കത്തിക്കരിഞ്ഞതി​െൻറ ലക്ഷണങ്ങളില്ലെന്നുമാണ് പരിശോധകസംഘത്തി​െൻറ വിലയിരുത്തൽ. പുകപടലങ്ങളും മാലിന്യവും നിറഞ്ഞസാഹചര്യത്തിൽ വിശദപരിശോധന ബുധനാഴ്ച നടത്തും. നാലാംനില കെട്ടിടത്തിലേക്കുള്ള വിവിധ കണക്ഷനുകൾ പോകുന്ന എൽ.സി.ബി ചിലയിടങ്ങളിൽ ട്രിപ്പായിട്ടുണ്ട്. ഇത്തരം തെളിവുകളാണ് പ്രധാനമായും ശേഖരിച്ചത്. നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടെല്ലന്ന നിഗമനത്തിൽ എത്താറായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. വിശദ പരിശോധനയിലൂടെ മാത്രമേ ഇത്തരം കാര്യങ്ങളിലേക്ക് നയിച്ച കാരണങ്ങൾ കെണ്ടത്താനാകൂ. െഡപ്യൂട്ടി ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍മാരായ ടി.സി. മോഹനൻ, അനു കുഞ്ചറിയ, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ റെനോ ഗോണ്‍സാ ഗോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.