ആദിവാസി യുവാവി​െൻറ മരണം: മജിസ്​റ്റീരിയൽ അന്വേഷണം വേണം ^കെ.കെ. മനോജ്​

ആദിവാസി യുവാവി​െൻറ മരണം: മജിസ്റ്റീരിയൽ അന്വേഷണം വേണം -കെ.കെ. മനോജ് പത്തനംതിട്ട: ആദിവാസി യുവാവ് ബാലു ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടത് സംബന്ധിച്ച് മജിസ്റ്റീരിയൽ അന്വേഷണം നടത്തണമെന്ന് ആദിവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് കെ.കെ. മനോജ് ആവശ്യപ്പെട്ടു. ക്രൂരമായ മർദനമാണ് മരണകാരണമെന്ന് പറയുന്നു. അങ്ങനെയെങ്കിൽ പ്രതികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇക്കാര്യത്തിൽ പൊലീസ് നടത്തുന്ന അന്വേഷണം ഒട്ടും തൃപ്തികരമല്ല. അടിച്ചിപ്പുഴ ആദിവാസി കോളനിയിൽ നേരത്തേയും ദുരൂഹമരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ഒരു അന്വേഷണവും നടന്നിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.