കെ.എഫ്​.ഡി.സി: ഹൈകോടതിയുടെ പ്രഹര​മേറ്റിട്ടും മാറ്റമില്ല

പത്തനംതിട്ട: പൊതുമേഖലാ സ്ഥാപനമായ കേരള വനം വികസന കോർപറേഷനിൽ (കെ.എഫ്.ഡി.സി) ചട്ടം മറികടന്ന് മാനേജിങ് ഡയറക്ടറെ നിയമിച്ചത് ഹൈകോടതി റദ്ദാക്കിയിട്ടും തെറ്റു തിരുത്താതെ വനം വകുപ്പ്. ചീഫ് കൺസർവേറ്റർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ എം.ഡിയായി നിയമിക്കണമെന്ന ചട്ടം മറികടന്നാണ് അടുത്തയിടെ െഎ.എഫ്.എസ് ലഭിച്ച െഡപ്യൂട്ടി കൺസർവേറ്ററെ നിയമിച്ചത്. ഇൗ നിയമനം ഹൈകോടതി റദ്ദാക്കിയതിനെ തുടന്ന് ചട്ടം ഭേദഗതി ചെയ്ത് ഹൈകോടതിയെ സമീപിച്ചെങ്കിലും അതും അംഗീകരിച്ചില്ല. ഇതോടെ കെ.എഫ്.ഡി.സിക്ക് എം.ഡി ഇല്ലാതായി. സർക്കാർ ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടുമില്ല. നിലവിലെ സർവിസ് ചട്ടം അനുസരിച്ച് ചീഫ് കൺസർവേറ്റർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ എം.ഡിയും കൺസർേവറ്റർ റാങ്കിലുള്ളയാൾ ജനറൽ മാനേജറുമായിരിക്കണം. വിരമിച്ച ശേഷം െഎ.എഫ്.എസ് ലഭിച്ച് മടങ്ങിയെത്തിയയാളെ എം.ഡിയായി നിയമിച്ചതാണ് വിവാദത്തിന് കാരണമായത്. െഎ.എഫ്.എസിലെ ഏറ്റവും ജൂനിയറായയാൾ എം.ഡിയായതോടെ ജനറൽ മാനേജറുടെ തസ്തികയും തരംതാഴ്ത്തി. നിയമനത്തെ ചോദ്യംചെയ്ത് സി.െഎ.ടി.യു യൂനിയൻ ഹൈകോടതിയെ സമീപിച്ചതോടെയാണ് ചട്ടം ഭേദഗതി ചെയ്യാൻ നീക്കം തുടങ്ങിയത്. സർവിസ് സംഘടനകൾ, പി.എസ്.സി എന്നിവരുമായി കൂടിയാലോചനകൾ കൂടാതെയാണ് ഫയൽ നീങ്ങിയത്. ഇതിനിടെ, ഹരജി നൽകിയ സി.െഎ.ടി.യു സംഘടന നേതാവിനെ സ്ഥലം മാറ്റുകയും ചെയ്തു. സി.െഎ.ടി.യു-സി.പി.െഎ പോര് തുടരുന്നതിനിടെയാണ് യോഗ്യതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി എം.ഡി നിയമനം ഹൈകോടതി റദ്ദാക്കിയത്. ഹൈകോടതി വിധി വന്നതോടെ സർവിസ് ചട്ടം ഭേദഗതി ചെയ്ത് ഉത്തരവിറങ്ങി. എം.ഡിയുടെയും ജനറൽ മാനേജറുടെയും തസ്തികകൾ െഡപ്യൂട്ടി കൺസർവേറ്റർക്ക് മുകളിലുള്ള െഎ.എഫ്.എസ് ഉദ്യോഗസ്ഥനായിരിക്കുമെന്നാണ് ഭേദഗതി. രണ്ടുപേരും െഎ.എഫ്.എസ് ആണെങ്കിലും ജനറൽ മാനേജറെക്കാളും സീനിയർ ആയിരിക്കും എം.ഡിയെന്നും ഉത്തരവിൽ പറയുന്നു. ഇതുമായി സർക്കാർ ഹൈകോടതിയെ സമീപിച്ചെങ്കിലും അതിനെയും യൂനിയൻ ചോദ്യംചെയ്തു. എം.ഡിയായി നിയമിക്കപ്പെടാനുള്ള സീനിയോറിറ്റി ഇല്ലെന്ന വാദമാണ് ഉന്നയിച്ചത്. ഇതോടെ ഹരജി തള്ളി. ഫലത്തിൽ കെ.എഫ്.ഡി.സിക്ക് എം.ഡി ഇല്ല. വനംവകുപ്പിൽ ആറ് പ്രിൻസിപ്പൽ സി.സി.എഫുമാരും 12 അഡീ.പി.സി.സി.എഫുമാരും 15 സി.സി.എഫുമാരും ഉണ്ടായിരിക്കെയാണ് ഏറ്റവും ജൂനിയറായ െഎ.എഫ്.എസുകാരനെ നിയമിച്ചത്. ഇത് അംഗീകരിക്കപ്പെട്ടാൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുമെന്നാണ് സർവിസ് സംഘടനകൾ പറയുന്നത്. ഡി.ജി.പി തസ്തികയിലുള്ള വിജിലൻസ് ഡയറക്ടർ, ഫയർ ഫോഴ്സ് ഡയറക്ടർ, പൊലീസ് അക്കാദമി ഡയറക്ടർ തുടങ്ങിയ ഏതൊരു തസ്തികയിലേക്കും ഇൗ ഉത്തരവി​െൻറ ചുവട് പിടിച്ച് സർക്കാറിന് ഇഷ്ടമുള്ള ജൂനിയർ ഉദ്യോഗസ്ഥനെ നിയമിക്കാൻ കഴിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.