സ്​ത്രീസുരക്ഷ ഉറപ്പാക്കണം ^ക​ാതോലിക്ക ബാവ

സ്ത്രീസുരക്ഷ ഉറപ്പാക്കണം -കാതോലിക്ക ബാവ കോട്ടയം: സ്ത്രീ സുരക്ഷ ഉറപ്പാക്കുകയും ദുർബലവിഭാഗങ്ങൾക്ക് അഭയമരുളുകയും ചെയ്യുന്നത് ഭാരത സംസ്കാരത്തി​െൻറ അഭിവാജ്യഘടകമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ. ഇവയുടെ അഭാവത്തിൽ സംസ്കാരസമ്പന്നരെന്ന് ഉൗറ്റം കൊള്ളാൻ ആർക്കും അവകാശമില്ല. പെൺകുട്ടികൾ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും നിരപരാധികൾ മർദനത്തിന് വിധേയരാകുകയും ചെയ്യുന്ന സാഹചര്യം ആവർത്തിച്ചുകൂടാ. പ്രതികരണങ്ങളും പ്രതിഷേധങ്ങളും ബോധവത്കരണവും മതസൗഹാർദത്തിന് കോട്ടം തട്ടാത്തവിധത്തിലായിരിക്കണം. നീചമായ ഇത്തരം ക്രൂരതകൾക്കെതിരെ ക്രിയാത്മകമായി പ്രതികരിക്കുകയും കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും വേണം. ഇത് ആവശ്യപ്പെടേണ്ടത് സമാധാനവും മതസൗഹാർദവും പുലരണമെന്ന് ആഗ്രഹിക്കുന്ന ഏവരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.