പ്രസാരണലൈനിലെ തകരാർ പരിഹരിച്ചു; മൂലമറ്റം വൈദ്യുതിനിലയം പ്രവർത്തനം പൂർണതോതിൽ എത്തി

മൂലമറ്റം: പ്രസാരണലൈനിലെ തകരാറിനെത്തുടർന്ന് നിശ്ചലമായ മൂലമറ്റം വൈദ്യുതി നിലയത്തി​െൻറ പ്രവർത്തനം പൂർണതോതിലായി. ഞായറാഴ്ച പുലർച്ച 12.15ഒാടെയാണ് തകരാർ പൂർണമായും പരിഹരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് മൂലമറ്റം-ലോവർ പെരിയാർ, മൂലമറ്റം-പള്ളം 220 കെ.വി ലൈനിൽ തകരാറുണ്ടായത്. ഇതേതുടർന്ന് സംസ്ഥാനത്ത് 330 മെഗാവാട്ടി​െൻറ കുറവും വൈദ്യുതി പ്രതിസന്ധിയുമുണ്ടായി. പ്രതിസന്ധി പരിഹരിക്കാൻ ശനിയാഴ്ച വൈകീട്ട് 6.30മുതൽ 9.30വരെ സംസ്ഥാനത്ത് പലയിടങ്ങളിലും അരമണിക്കൂർ വീതം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നിരുന്നു. 700ആംപിയർ വൈദ്യുതി കടന്നുപോകുന്ന ലൈനുകളിലൂടെ 1000ആംപിയർവരെ വൈദ്യുതി പ്രവഹിച്ചതാണ് മൂലമറ്റം-ലോവർ പെരിയാർ, മൂലമറ്റം-പള്ളം എന്നീ 220 കെ.വി ലൈനുകളിലെ ഇൻസുലേറ്റർ തകർന്ന് വൈദ്യുതി നിലക്കാൻ കാരണം. ഈ സമയത്ത് പ്രവർത്തിച്ചിരുന്ന മൂലമറ്റത്തെ അഞ്ച് ജനറേറ്ററുകളിൽ നാലെണ്ണം വൈകീട്ട് നാലരയോടെ ഡ്രിപ്പാവുകയായിരുന്നു. തുടർന്ന് അഞ്ചാമത്തെ ജനറേറ്ററും ഓഫാക്കി വൈദ്യുതി നിലയത്തി​െൻറ പ്രവർത്തനം നിർത്തിെവച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.