കോട്ടയം: മീനച്ചിലാറിെൻറ തീരത്തുനിന്ന് അവർ നീട്ടിയ മുളഞ്ചില്ലകളിൽ മീനുകൾ മാത്രമായിരുന്നില്ല െകാത്തിയത്, പുതിയ പാഠങ്ങളുമായിരുന്നു. അങ്ങനെ പറഞ്ഞുകേട്ടിരുന്ന ചൂണ്ടയിടീൽ വിദ്യാർഥിക്കൂട്ടം അനുഭവിച്ചറിഞ്ഞു. കോട്ടയം സി.എം.എസ് കോളജിലെ ഇക്കണോമിക്സ് വിഭാഗത്തിലെ വിദ്യാർഥികളാണ് പുതിയ ജീവിതാനുഭവത്തിലേക്ക് ചൂണ്ടയിട്ടത്. കോട്ടയം-കുമരകം റോഡിൽ മീനച്ചിലാറിെൻറ തീരത്ത് ആലുംമൂട് മുതൽ അറുപുഴവരെയാണ് വിദ്യാർഥികൾ ചൂണ്ടയിട്ടത്. രാവിലെ 10ഒാടെയാണ് കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവി ഷാവാസ് ഷെരീഫിെൻറ നേതൃത്വത്തിൽ എൺപതോളം വിദ്യാർഥികൾ എത്തിയത്. ഉച്ചവരെ വരെ നീണ്ട ചൂണ്ടയിടീൽ ആഘോഷത്തിൽ ചില രക്ഷിതാക്കളും പങ്കുചേർന്നു. ക്ലാസെടുക്കുന്നതിനിടെ ചൂണ്ടയിടാത്തവർ എത്രയെന്ന അധ്യാപകെൻറ ചോദ്യമാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിയത്. ആ ക്ലാസിലുണ്ടായിരുന്ന 80 ശതമാനം പേർക്കും ഇത്തരമൊരു അനുഭവം ഉണ്ടായിരുന്നില്ല. തുടർന്നാണ് അവധിദിനം ചൂണ്ടയിടീൽ എന്ന തീരുമാനത്തിലേക്ക് എത്തിയത്. ഇതിെൻറ ഭാഗമായാണ് വ്യാഴാഴ്ച രാവിലെ അധ്യാപകനൊപ്പം ഒന്നുമുതൽ മൂന്നാം വർഷം വരെയുള്ള ബിരുദ വിദ്യാർഥികൾ ചൂണ്ടയുമായി മീനച്ചിലാറിെൻറ തീരത്തേക്ക് എത്തിയത്. ഇതിൽ പകുതിയിലധികം പെൺകുട്ടികളുമായിരുന്നു. കോളജ് കോമ്പൗണ്ടിൽനിന്ന് ചൂണ്ടക്കമ്പുകൾ ശേഖരിച്ച് ചൂണ്ട തയാറാക്കിയാണ് ഇവർ എത്തിയത്. മണ്ണിരയും ഗോതമ്പും തീറ്റയായി ചൂണ്ടകളിൽ ഉപയോഗിച്ചു. പള്ളത്തി, പരൽ, കോല തുടങ്ങി നിരവധി മീനുകളും പലർക്കും ലഭിച്ചു. മറ്റുള്ളവർ ഉപയോഗിക്കേട്ടയെന്ന കണക്കുകൂട്ടലിൽ ഇവർ ചൂണ്ടകൾ ആറ്റുതീരത്ത് തന്നെ വെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.