കത്തോലിക്ക കോൺഗ്രസ്​ സമരപ്രഖ്യാപനം ഇന്ന്​

തൊടുപുഴ: കത്തോലിക്ക കോൺഗ്രസ് ജനകീയ സമരത്തിലേക്ക്. നിത്യോപയോഗ പെേട്രാളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയിൽപെടുത്തുക, പെേട്രാൾ വില നിയന്ത്രണം കേന്ദ്ര സർക്കാർ ഏറ്റെടുക്കുക, സ്കൂളുകളിൽനിന്നും ആരാധനാലയങ്ങളിൽനിന്നുമുള്ള മദ്യഷാപ്പുകളുടെ ദൂരപരിധി കുറച്ച കേരള സർക്കാർ തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങളാണ് കത്തോലിക്ക കോൺഗ്രസ് ഉന്നയിക്കുന്നത്. വ്യാഴാഴ്ച പൈങ്ങോട്ടൂരിൽ നടക്കുന്ന കത്തോലിക്ക കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിൽ സമര പ്രഖ്യാപനം ഉണ്ടാകും. സമ്മേളനം താമരശേരി രൂപത ബിഷപ്പും കത്തോലിക്ക കോൺഗ്രസ് ബിഷപ് ലെഗേറ്റുമായ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.