ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക ഭീതിയിൽ കോട്ടയം

കോട്ടയം: പെരുമഴയിൽ ജില്ലയിലെ മലയോരം ഉരുൾെപാട്ടലി​െൻറയും പടിഞ്ഞാൻ മേഖല വെള്ളപ്പൊക്കത്തി​െൻറയും ഭീതിയിൽ. തിങ്കളാഴ്ച മഴക്ക് ശമനമുണ്ടായെങ്കിലും മലയോരമേഖലയിലെ ആളുകൾ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീതിയിലാണ്. കിഴക്കൻ വെള്ളത്തി​െൻറ വരവോടെ മീനിച്ചിലാർ, പമ്പ, മണിമലയാർ, അഴുത, കൊടൂരാർ എന്നിവ കരകവിഞ്ഞത് കെടുതി ഇരട്ടിയാക്കി. മലയോരമേഖലയിലുള്ളവർ ജാഗ്രത പുലർത്തണെമന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നിറയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെ, കോട്ടയം-കുമളി റോഡിൽ കെ.എസ്.ആർ.ടി.സി അടക്കം ബസ് സർവിസും തടസ്സപ്പെട്ടു. പെരിയാറ്റിൽ വെള്ളം പൊങ്ങിയതിനാൽ കോട്ടയത്തുനിന്ന് കുമളിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് മുണ്ടക്കയത്ത് സർവിസ് അവസാനിപ്പിച്ചു. ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിൽ വെള്ളം കയറിയെങ്കിലും ഗതാഗതതടസ്സമുണ്ടായില്ല. മീനച്ചിൽ താലൂക്കിൽ തിടനാട്, അടുക്കം, തീക്കോയി, കാഞ്ഞിരപ്പള്ളി താലൂക്കിലെ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ, മേലോരം ഏന്തയാർ, ഇളങ്കാട്, ഇളങ്കാട് ടോപ് പ്രദേശങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. മഴ കനത്ത ആദ്യദിനത്തിൽ ഇളങ്കാട് മൂപ്പൻമല, കൊക്കയാർ, വടക്കേമല എന്നിവിടങ്ങളിൽ ഉരുൾപൊട്ടി വ്യാപക നാശമുണ്ടായിരുന്നു. മീനിച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നത് പാലാ, ഇൗരാറ്റുപേട്ട, മണിമല തുടങ്ങിയ പ്രദേശങ്ങളിൽ ഭീതിപരത്തുന്നു. മഴയുടെ തീവ്രത വർധിക്കുന്ന സാഹചര്യത്തിൽ പൊലീസിനും അ്നിശമനസേനക്കും റവന്യൂ വിഭാഗത്തിനും ജാഗ്രതനിർദേശം നൽകി. ഉരുൾപൊട്ടലടക്കം സാധ്യത കണക്കാക്കി ദുരന്തനിവാരണസേനയുടെ പ്രത്യേകശ്രദ്ധയും ജില്ലയിലുണ്ട്. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ആറി​െൻറ കരകളിൽ താമസിക്കുന്നവർ ജാഗത്ര പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. കോട്ടയം, ഏറ്റുമാനൂര്‍ നഗരസഭകള്‍, അയര്‍ക്കുന്നം, ആര്‍പ്പൂക്കര, അയ്മനം, തിരുവാര്‍പ്പ്, കുമരകം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പുന്നത്തുറ കമ്പനിക്കടവ്, കറ്റോട്, പേരൂര്‍, പായിക്കാട് ഭാഗങ്ങളിൽ നിരവധി വീട് വെള്ളത്തിനടിയിലായി. കോട്ടയം നഗരസഭയിലെ നാഗമ്പടം ആറ്റുമാലി ഭാഗത്തും കാരാപ്പുഴ മേഖലയിലെ നിരവധി വീടുകളിലും വെള്ളം കയറി. അയ്മനം, ആര്‍പ്പൂക്കര, തിരുവാര്‍പ്പ്, കല്ലറ പഞ്ചായത്തുകളില്‍ നെല്‍കൃഷി വെള്ളപ്പൊക്കഭീഷണിയിലാണ്. കുറവിലങ്ങാട്, കടുത്തുരുത്തി, മാഞ്ഞൂര്‍ മേഖലകളിലെ പച്ചക്കറി കൃഷിയും നാശത്തി​െൻറവക്കിലാണ്. ചങ്ങനാശ്ശേരി മേഖലയിലും മഴ നാശം വിതച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.