സ്വർണവും പണവും മോഷ്​ടിച്ച സംഭവത്തിൽ പ്രതി പിടിയിലായി

തൊടുപുഴ: പട്ടാപ്പകൽ വീട്ടിൽനിന്ന് . അമയപ്ര അറയ്ക്കൽ സന്ദീപനെയാണ്(39)കരിങ്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. നടുക്കണ്ടം മരഞ്ഞാലിൽ തങ്ക​െൻറ വീട്ടിൽ വെള്ളിയാഴ്ച പകലായിരുന്നു മോഷണം. 2000 രൂപയും 3.5 പവൻ സ്വർണവുമാണ് മോഷ്ടിച്ചത്. വീട്ടുകാർ അയൽവീട്ടിൽ പോയിരുന്നു. വാതിൽ പൂട്ടിയിരുന്നുമില്ല. തിരിച്ചുവന്നപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരിങ്കുന്നം എസ്.ഐ വിജയൻ, അഡീ. എസ്.ഐമാരായ സീന, ടി.പി. രാജു, ബാബുക്കുട്ടൻ, ഉദ്യോഗസ്ഥരായ ടോമി കുന്നുംപുറം, തോമസ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.