സ്​കൂളുകളിൽ ജലശ്രീ ക്ലബുകൾ

നെടുങ്കണ്ടം: ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും ജലശ്രീ ക്ലബുകൾ രൂപവത്കരിക്കുന്നു. ജല ഉപയോഗത്തെപ്പറ്റി യുവതലമുറയെ ബോധവത്കരിക്കുകയാണ് ലക്ഷ്യം. ഗ്രാമപഞ്ചായത്ത് ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ലബുകൾ പ്രവർത്തിക്കുക. ജലസാക്ഷരത പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യവുമുണ്ട്. ഒരു പഞ്ചായത്തിലെ രണ്ട് സ്കൂളുകളിൽ ക്ലബുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യം. നെടുങ്കണ്ടം പഞ്ചായത്തിലെ അൺ എയ്ഡഡ് സ്കൂളുകളടക്കം 13 സ്കൂളുകളിലും ക്ലബ് രൂപവത്കരിക്കാൻ പഞ്ചായത്ത് ഓഫിസിൽ ചേർന്ന യോഗം തീരുമാനിച്ചു. ജലസംരക്ഷണത്തെപ്പറ്റി കുട്ടികളിൽ ബോധവത്കരണം നടത്താൻ സെമിനാർ, സ്കൂളുകളിൽ നോട്ടീസ് ബോർഡ് എന്നിവ സ്ഥാപിക്കും. കുട്ടികൾക്ക് ലഭിക്കുന്ന അറിവ് വീടുകളിലേക്ക് പകർന്നുനൽകും. ഓരോ സ്കൂൾ ക്ലബിലും 60മുതൽ 100പേർ വരെയാണ് അംഗങ്ങൾ. ഇവരിൽനിന്ന് സ്കൂളിലെ പ്രധാനാധ്യാപകൻ, വാർഡ് അംഗം, പി.ടി.എ പ്രസിഡൻറ് എന്നിവരടങ്ങുന്ന പഞ്ചായത്തുതല മോണിറ്ററിങ് സംവിധാനം നടപ്പാക്കും. പഞ്ചായത്ത് പ്രസിഡൻറി​െൻറ അധ്യക്ഷതയിൽ മാസത്തിൽ ഒരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും. മികച്ച സ്കൂളുകൾക്ക് പഞ്ചായത്തുതല അവാർഡ് നൽകും. കൂടാതെ മികവ് പുലർത്തുന്ന വിദ്യാർഥിയെ അധ്യാപകർ ആദരിക്കും. ക്ലബ് രൂപവത്കരണത്തിനു മുന്നോടിയായി പഞ്ചായത്തുതല ആലോചനയോഗം നെടുങ്കണ്ടം പഞ്ചായത്ത് ഓഫിസിൽ ചേർന്നു. 13 സ്കുളുകളിലെയും ഓരോ അധ്യാപകൻ വീതം പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻറ് എസ്. ജ്ഞാനസുന്ദരം അധ്യക്ഷത വഹിച്ചു. ക്ലബി​െൻറ ജില്ലതല ഉദ്ഘാടനം അടുത്തമാസം നടക്കും. ൈക്രസ്തവ ന്യൂനപക്ഷ പ്രശ്നങ്ങൾ പഠനവിധേയമാക്കാൻ നടപടി- -കമീഷൻ ചെറുതോണി: ൈക്രസ്തവ ന്യൂനപക്ഷങ്ങൾ നേരിടുന്ന ബഹുമുഖ പ്രശ്നങ്ങൾ പഠനവിധേയമാക്കാനും പരിഹാരമാർഗങ്ങൾ നിർദേശിക്കാനും നടപടിയെടുക്കുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷൻ. ഇതിന് പ്രത്യേക സെമിനാർ വിളിച്ചുചേർക്കും. അതി പിന്നാക്കാവസ്ഥയനുഭവിക്കുന്ന ദലിത് ൈക്രസ്തവരുടെ പ്രശ്നങ്ങൾ പ്രത്യേക വിഷയമായി പരിഗണിക്കും. ഒക്ടോബർ 17ന് തടിയമ്പാട്ടാണ് ഇടുക്കിയിലെ സെമിനാർ. ഇതിൽ സമുദായനേതാക്കൾ, പ്രവർത്തകർ, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവരിൽനിന്ന് മാർഗനിർദേശങ്ങൾ സ്വീകരിക്കുമെന്നും കമീഷൻ അംഗം അഡ്വ. ബിന്ദു എം. തോമസ് പറഞ്ഞു. ദലിത് ൈക്രസ്തവർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഗവൺമ​െൻറി​െൻറ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നാഷനൽ ദലിത് ക്രിസ്റ്റ്യൻ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു ഇടശേരി സമർപ്പിച്ച നിവേദനം പരിഗണിക്കുമ്പോഴാണ് കമീഷൻ ഇക്കാര്യം അറിയിച്ചത്. ഇടുക്കി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കമീഷൻ സിറ്റിങ്ങിൽ നിരവധി പരാതി തീർപ്പാക്കി. എണ്ണ വിലവർധന: സർക്കാറുകൾക്ക് ധാർഷ്ട്യം -യൂത്ത് ഫ്രണ്ട് തൊടുപുഴ: പെേട്രാൾ--ഡീസൽ വിലവർധന പുനഃപരിശോധിക്കില്ലെന്ന കേന്ദ്ര--സംസ്ഥാന സർക്കാർ നിലപാടുകൾ ജനങ്ങളോടുള്ള ധാർഷ്ട്യമെന്ന് യൂത്ത് ഫ്രണ്ട്--എം സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ. ജി.എസ്.ടിയുടെ മറവിൽ രാജ്യത്തുണ്ടായ വിലവർധക്കു പുറെമ ദിനംപ്രതി വർധിപ്പിക്കുന്ന പെേട്രാൾ, ഡീസൽ നിരക്കും പകൽക്കൊള്ളയാണ്. ഉമ്മൻ ചാണ്ടി സർക്കാറി​െൻറ കാലത്ത് പ്രാവർത്തികമാക്കിയ അധികനികുതി വരുമാനം ഉപേക്ഷിച്ച തീരുമാനം, എൽ.ഡി.എഫ് സർക്കാറും നടപ്പാക്കണമെന്ന് മോനിച്ചൻ പറഞ്ഞു. യൂത്ത് ഫ്രണ്ട്--എം ജില്ല കമ്മിറ്റി നേതൃത്വത്തിൽ പെേട്രാൾ, ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് തൊടുപുഴയിൽ ഇരുചക്രവാഹനങ്ങൾ ഉന്തി നടത്തിയ പ്രതീകാത്മക സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ജിൻസൺ വർക്കി അധ്യക്ഷത വഹിച്ചു. ജയകൃഷ്ണൻ പുതിയേടത്ത്, അഡ്വ. എബി ജോസ്, ബൈജു വറവുങ്കൽ, ബിനോയി ആനവിലാസം, ക്ലമൻറ് ഇമ്മാനുവൽ, ഷിജോ തടത്തിൽ, എ.എസ്. ജയൻ, ഷാജി അറക്കൽ, ബിനോയ് മുണ്ടക്കാമറ്റം, ജസ്റ്റിൻ ചെമ്പകത്തിനാൽ, എൻ. ഹരിശങ്കർ, രഞ്ജിത് മണപ്പുറം, ആേൻറാ കൊച്ചുകരോട്ട്, തോമസ് കണ്ടത്തിൻകര, ജോസ് ബേബി, പി.കെ. സലിം, ജോൺ ആക്കാന്തിരി, ഷാജി മുതുകുളം, നൗഫൽ സെയ്ദ്, ജോബി പാലുകുന്നേൽ, അജറ്റ് ജോസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.