മുല്ലപ്പെരിയാർ ജലനിരപ്പ്​ 125ലേക്ക്​; തമിഴ്​നാട്ടിലും മഴ

കുമളി: മഴ ശക്തമായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 125 അടിയിലേക്ക് ഉയരുന്നു. 124.50 അടി ജലമാണ് ശനിയാഴ്ച അണക്കെട്ടിലുള്ളത്. ഇടക്ക് മഴ കുറഞ്ഞെങ്കിലും ശനിയാഴ്ച വീണ്ടും ശക്തിപ്രാപിച്ചു. കേരളത്തിനൊപ്പം അതിർത്തി ജില്ലയായ തേനിയിലും മഴ ശക്തമാണ്. അണക്കെട്ടിലേക്ക് സെക്കൻഡിൽ 676 ഘനയടി ജലമാണ് ഒഴുകിയെത്തുന്നത്. 218 ഘനയടി ജലമാണ് തമിഴ്നാട്ടിലേക്ക് ഒഴുകുന്നത്. തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ 36.55 അടിയാണ് ജലനിരപ്പ്. 234 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136നുമുകളിലേക്ക് ഉയർന്നശേഷം കൂടുതൽ ജലം തമിഴ്നാട്ടിലേക്ക് തുറന്നുവിടാനാണ് തമിഴ്നാട് അധികൃതരുടെ തീരുമാനം. 142 അടിവരെ ജലനിരപ്പ് ഉയർത്താനാണ് കോടതി തമിഴ്നാടിന് അനുമതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.