തൊടുപുഴ: വെളിച്ചെണ്ണ വില ഇരുന്നൂറിലേക്ക്. ഒരു കിലോ വെളിെച്ചണ്ണയുടെ വില വ്യാഴാഴ്ച 190 മുതൽ 195 രൂപവരെ എത്തി. കഴിഞ്ഞവർഷം ഇതേസമയം ഒരു കിലോക്ക് 135 രൂപയായിരുന്നു. ഓണക്കാലത്ത് 145 മുതൽ 160 രൂപ വരെയെത്തി. ഓണം കഴിഞ്ഞതോടെ 180ഉം കടന്ന് 200ലേക്ക് കുതിക്കുകയാണ്. മലയാളിക്ക് പാചകത്തിന് ഒഴിവാക്കാൻ കഴിയാത്തതായതിനാൽ വെളിെച്ചണ്ണയുടെ വില കുത്തനെ കൂടുന്നത് അടുക്കള ബജറ്റിെൻറ താളം തെറ്റിക്കും. നാളികേര ഉൽപാദനത്തിലുണ്ടായ ഇടിവാണ് വെളിെച്ചണ്ണയുടെ വില കുത്തനെ ഉയരാൻ കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. നാളികേരം 46 മുതൽ 48വരെയാണ് ചില്ലറ വിൽപന. വെളിെച്ചണ്ണയുടെ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. തമിഴ്നാട്ടിലും നാളികേര ഉൽപാദനത്തിൽ ഇടിവുണ്ടായിട്ടുണ്ട്. വില കൂടിയതോടെ വ്യാപാരത്തിലും വൻ കുറവാണ് ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.