തൊടുപുഴ: ഇടുക്കി ജില്ലയിലെ പട്ടയ നടപടികൾ മെല്ലെപ്പോക്കെന്ന് ആരോപിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതി നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയെന കണ്ടു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ സർവകക്ഷി യോഗതീരുമാനങ്ങൾ ഇതുവരെ നടപ്പാക്കാൻ കഴിയാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സമിതി നേതാക്കൾ അറിയിച്ചു. 1964ലെ ഭൂപതിവ് ചട്ടങ്ങളനുസരിച്ചാണ് ഭൂരിപക്ഷത്തിനും പട്ടയം ലഭിക്കേണ്ടത്. ഉപേക്ഷിക്കപ്പെട്ട പദ്ധതിപ്രദേശം, അലോട്ട്മെൻറ് ഭൂമി, സെറ്റിൽമെൻറ് ഏരിയ, ഷോപ് സൈറ്റ് ഇവയെല്ലാം ഈ ഗണത്തിൽപെടും. എന്നാൽ, നിലവിൽ ഈ ചട്ടപ്രകാരം ആർക്കും പട്ടയം നൽകുന്നില്ല. ജനദ്രോഹ ഉപാധികൾ എടുത്തുകളഞ്ഞ് 2009ന് മുമ്പുണ്ടായിരുന്ന തരത്തിൽ പട്ടയ ഫോറം അച്ചടിച്ച് പട്ടയം നൽകാമെന്ന തീരുമാനത്തിലും പത്തുചെയിൻ മേഖലയിൽ പട്ടയം നൽകുന്നതിനുള്ള നീക്കങ്ങളിലും തുടർനടപടി ഉണ്ടായിട്ടില്ല. നവംബർ ഒന്നിന് മുമ്പ് ഇക്കാര്യങ്ങളിൽ തുടർനടപടി ഉണ്ടായില്ലെങ്കിൽ ജനകീയ പ്രക്ഷോഭം നടത്തുന്നതിന് നിർബന്ധിതരാകുമെന്നും ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുര, രക്ഷാധികാരികളായ ആർ. മണിക്കുട്ടൻ, സി.കെ. മോഹനൻ എന്നിവരറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.