ബന്ധുക്കളുടെ പേരെടുത്ത്​ വിവരങ്ങൾ തിരക്കി ഫാ. ടോം ഉഴുന്നാലിൽ

കോട്ടയം: മാർപാപ്പയെ കണ്ടത് വിവരിച്ചും നാട്ടിലെ ബന്ധുക്കളുടെ പേരെടുത്ത് വിശേഷങ്ങൾ ചോദിച്ചറിഞ്ഞും ഫാ.ടോം ഉഴുന്നാലിൽ. ബുധനാഴ്ച ഫോണിലൂടെയാണ് ജന്മനാടായ രാമപുരത്തെ ബന്ധുക്കളുടെ വിവരങ്ങളും വിശേഷങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞത്. മാർപാപ്പയെ സന്ദർശിച്ചശേഷമായിരുന്നു നാട്ടിലേക്ക് അദ്ദേഹത്തി​െൻറ വിളിയെത്തിയത്. ആരോഗ്യനിലയിൽ കുഴപ്പമൊന്നുമില്ല, ശരീരം മെലിഞ്ഞുപോയെന്ന് മാത്രമേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. മാർപാപ്പയെ സന്ദർശിച്ചകാര്യം എടുത്തുപറഞ്ഞ അദ്ദേഹം പിതാവി​െൻറ അനുഗ്രഹം വാങ്ങിയെന്നും വ്യക്തമാക്കി. ആകാംക്ഷയോടുള്ള കാത്തിരിപ്പിനൊടുവിൽ ബുധനാഴ്ച വൈകുേന്നരമാണ് ബന്ധുവായ ഉഴവൂർ സ​െൻറ് സ്റ്റീഫൻസ് കോളജ് അധ്യാപികയുമായ നവിത എലിസബത്ത് ജോസിനെ റോമിൽനിന്ന് അദ്ദേഹം വിളിച്ചത്. എപ്പോൾ നാട്ടിലേക്ക് വരുമെന്ന ചോദ്യത്തിനു തീരുമാനമായിെല്ലന്നായിരുന്നു മറുപടിയെന്ന് നവിത പറഞ്ഞു. റോമിൽ ഫാ. ടോമിനൊപ്പമുള്ള ഫാ. എബ്രഹാം കവലക്കാട്ടി​െൻറ ഫോണിൽനിന്നായിരുന്നു വിളി. ടോം അച്ചൻ തടവിലായതിനെതുടർന്ന് വിവരങ്ങൾക്കായി ഫാ. എബ്രഹാമിനെ വിളിച്ചിരുന്നു. ഇങ്ങനെ നമ്പർ ഉള്ളതിനാലാകും തന്നെ വിളിച്ചതെന്ന് നവിത പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.