ഹോർട്ടികോർപ്​ കൂടുതൽ സൂപ്പർ മാർക്കറ്റുകൾ ആരംഭിക്കും സ്​റ്റാളുകളുടെ എണ്ണം 400 ആക്കും

ഹോർട്ടികോർപ്് കൂടുതൽ സൂപ്പർ മാർക്കറ്റുകൾ ആരംഭിക്കും സ്റ്റാളുകളുടെ എണ്ണം 400 ആക്കും കോട്ടയം: പച്ചക്കറി വിപണി വിപുലമാക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിൽ കൂടുതൽ എ.സി സൂപ്പർ മാർക്കറ്റുകൾ ആരംഭിക്കാൻ ഹോർട്ടികോർപ് തീരുമാനിച്ചു. തിരുവനന്തപുരത്ത് നിലവിലുള്ളതിനു പുറമെ രണ്ടെണ്ണവും എറണാകുളത്ത് പുതിയ നാലും കോഴിക്കോട്, തൃശൂർ, കൊല്ലം, േകാട്ടയം, പലാക്കാട്, കണ്ണൂർ എന്നിവിടങ്ങളിലും തുടർന്ന് മറ്റു കേന്ദ്രങ്ങളിലും സൂപ്പർ മാർക്കറ്റുകൾ ആരംഭിക്കും. എറണാകുളത്ത് പാലാരിവട്ടം, തൃപ്പൂണിത്തുറ, കലൂർ എന്നിവിടങ്ങളിലാകും പുതിയ സൂപ്പർ മാർക്കറ്റുകൾ. ഇവിെട പച്ചക്കറിക്കുപുറമെ മാവേലിക്കരയിൽ ഉൽപാദിപ്പിക്കുന്ന അമൃത തേനും അനുബന്ധ ഉൽപന്നങ്ങളും സർക്കാർ സ്ഥാപനമായ ഒായിൽ പാം ഇന്ത്യയുടെ അരിയും ലഭ്യമാക്കുമെന്ന് ചലച്ചിത്ര സംവിധായകൻ കൂടിയായ ചെയർമാൻ വിനയൻ 'മാധ്യമ'ത്തോട് പറഞ്ഞു. നിലവിലേതിെനക്കാൾ ഇരട്ടി വിൽപനയും വരുമാനവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാകും നടപ്പാക്കുക. ഹോർട്ടികോർപ്പി​െൻറ ഹരിത സ്റ്റാളുകളുടെ എണ്ണം 200ൽനിന്ന് നാനൂറാക്കും. ഇതിന് നടപടി ആരംഭിച്ചു. ഒരുവർഷത്തിനകം പുതിയ സ്റ്റാളുകൾ ആരംഭിക്കും. ഇവിടെ അരിയും തേൻ ഉൽപന്നങ്ങളും ലഭ്യമാക്കും. മികച്ച അരി വിതരണം ചെയ്യാനാണ് തീരുമാനം. സ്വന്തമായി കെട്ടിടമുള്ളവർക്ക് ഹരിത സ്റ്റാളുകൾ തുറക്കാൻ ലൈസൻസ് നൽകുന്ന കാര്യവും പരിഗണനയിലാണ്. ഇതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്കും സ്റ്റാൾ അനുവദിക്കും. എറണാകളത്ത് മാത്രം പുതിയ മുപ്പതോളം സ്റ്റാൾ തുറക്കും. ഒാണത്തിന് 20 കോടി വിൽപന നേടിയതിലൂടെ ലഭിച്ച ആത്മവിശ്വാസമാണ് പുതിയ പ്രവർത്തനങ്ങൾക്ക് നിദാനമെന്നും അദ്ദേഹം പറഞ്ഞു. ഹോർട്ടികോർപി​െൻറ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള നടപടികൾക്ക് സർക്കാർ എല്ലാ സഹായവും ഉറപ്പുവരുത്തിയിട്ടുണ്ട്. പച്ചക്കറി ഉൽപാദനം വർധിപ്പിക്കാനും പദ്ധതി തയാറാക്കി. മട്ടുപ്പാവിലെ ജൈവപച്ചക്കറി ഉൽപാദനം വ്യാപകമാക്കും. ഇതിന് വീടുകളിലും ടെറസുകളിലും ഉൽപാദിപ്പിക്കുന്ന പച്ചക്കറി ന്യായവിലക്ക് ഹോർട്ടികോർപ് വാങ്ങും. കൃഷി േപ്രാത്സാഹനത്തിന് ധനസഹായം ഉറപ്പുവരുത്തും. വീടുകളിലെ ചെറിയ പച്ചക്കറി കൃഷിയും പ്രോത്സാഹിപ്പിക്കുമെന്ന് ചെയർമാൻ പറഞ്ഞു. വീടുകളിൽ അടുക്കളത്തോട്ടം വ്യാപിപ്പിച്ച് പച്ചക്കറിയിൽ സ്വയംപര്യാപ്തത കൈവരിക്കുകയെന്നതും ലക്ഷ്യമാണ്. അടുത്ത ഒാണത്തോടെ ഹോർട്ടികോർപി​െൻറ വിറ്റുവരവ് ഇരട്ടിയാക്കുകയാണ് ഉദ്ദേശ്യം. എല്ലാ വീട്ടിലും പച്ചക്കറി ഉൽപാദനം ആരംഭിക്കുകയാണ് ഹോർട്ടികോർപി​െൻറ പദ്ധതിയെന്നും ചെയർമാൻ പറഞ്ഞു. സി.എ.എം കരീം..
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.