പൊലീസും കൈവിട്ടു; മീനച്ചിലാര്‍ തീരത്തെ കൈയേറ്റം ഒഴിപ്പിക്കാനാകാതെ റവന്യൂ അധികൃതര്‍

ഏറ്റുമാനൂര്‍: നഗരസഭ അതിര്‍ത്തിയില്‍ പേരൂരില്‍ മീനച്ചിലാറി​െൻറ തീരത്ത് കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതില്‍ റവന്യൂ അധികൃതര്‍ പരാജയപ്പെടുന്നു. ആറ്റുതീരത്ത് അളന്നു തിരിച്ചെടുത്ത ഭൂമിയില്‍ അനധികൃത നിർമാണം നടത്തിയ ആറുപേര്‍ക്കെതിരെ അധികൃതര്‍ മാസങ്ങള്‍ക്ക് മുമ്പ് നടപടി തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല. മീനച്ചിലാര്‍ സംരക്ഷണസമിതിയുടെ സമരഫലമായി റവന്യൂമന്ത്രി പ്രത്യേക താല്‍പര്യമെടുത്ത് നിര്‍ദേശിച്ചതനുസരിച്ചാണ് അധികൃതര്‍ ൈകയേറ്റസ്ഥലം അളന്ന് കുറ്റിയടിച്ചത്. ഏറ്റുമാനൂര്‍ നഗരസഭയുടെ 18ാം വാര്‍ഡില്‍ പേരൂര്‍ വില്ലേജില്‍ പൂവത്തുംമൂട് പാലം മുതല്‍ കിണറ്റിന്‍മൂട് തൂക്കുപാലംവരെയുള്ള 35 ഏക്കറോളം ആറ്റുതീരമാണ് അന്ന് അളന്ന് തിട്ടപ്പെടുത്തിയത്. കഴിഞ്ഞ ജനുവരി 13ന് പൂര്‍ത്തിയായ സർവേയിലൂടെയാണ് കൈയേറ്റഭൂമി അളന്നെടുത്തത്. മീനച്ചിലാറി​െൻറ തീരം വന്‍തോതില്‍ ൈകയേറി കൃഷിയിറക്കിരുന്ന മരച്ചീനി റവന്യൂ അധികൃതര്‍ ലേലം ചെയ്തിരുന്നു. ഈ പ്രദേശത്ത് 15ഒാളം പേര്‍ ഭൂമി ൈകയേറിയതായി കണ്ടെത്തിയിരുന്നു. ഇവരില്‍ ആറുപേര്‍ സര്‍ക്കാര്‍വക സ്ഥലം ൈകയേറി വിവിധ നിർമാണപ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. നിർമാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചുമാറ്റുന്നതിനായി അഡീഷനൽ തഹസില്‍ദാറുടെ ഉത്തരവ് (ഫോറം സി നോട്ടീസ്) ഇവര്‍ക്ക് കഴിഞ്ഞ മേയ് മൂന്നിന് വില്ലേജ് ഓഫിസര്‍ മുഖേന കൈമാറിയിരുന്നു. സര്‍ക്കാര്‍ ഭൂമി ൈകയേറിയുള്ള നിർമാണപ്രവര്‍ത്തനങ്ങള്‍ ഏഴു ദിവസത്തിനകം പൊളിച്ചുമാറ്റാനായിരുന്നു ഉത്തരവ്. എന്നാല്‍, മൂന്നു മാസം കഴിഞ്ഞിട്ടും കൈയേറ്റക്കാർ ഉത്തരവ് പാലിക്കാതെ വന്നതിനെ തുടര്‍ന്ന് ഈ വിവരം തഹസില്‍ദാറുടെ ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്ന് അനധികൃത കൈയേറ്റം നടത്തിയിട്ടുള്ള ചാഴിശ്ശേരില്‍ സി.ടി. തോമസ്, വെള്ളൂര്‍വില്ല എബ്രഹാം, വടൂര്‍ ബിജുമോന്‍ വര്‍ഗീസ്, നിർമാല്യം വിജയകുമാര്‍, കോക്കാപ്പള്ളിമാലിയില്‍ ശശി, സജി എന്നിവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാനും വിവരം റിപ്പോര്‍ട്ട് ചെയ്യാനും വില്ലേജ് ഓഫിസര്‍ക്ക് തഹസില്‍ദാര്‍ (എല്‍.ആര്‍) നിർദേശം നല്‍കി. ഇതനുസരിച്ച് ഇത്രയും പേര്‍ക്കെതിരെ കേസ് എടുത്ത് കൈയേറ്റം ഒഴിപ്പിക്കാൻ സെപ്റ്റംബര്‍ ഏഴിന് വില്ലേജ് ഓഫിസര്‍ ഏറ്റുമാനൂര്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കി. എന്നാല്‍, ലാന്‍ഡ് കണ്‍സര്‍വേഷന്‍ ആക്ട് 1957 പ്രകാരം പുറമ്പോക്ക് ൈകയേറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ഏറ്റുമാനൂര്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ വില്ലേജ് ഓഫിസര്‍ക്ക് മറുപടി നല്‍കി. ൈകയേറ്റം ഒഴിപ്പിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ടുകൂടിയായിരുന്നു പൊലീസി​െൻറ മറുപടി. പൊലീസും കൈവിട്ടതോടെ ൈകയേറ്റം ഒഴിപ്പിക്കല്‍ ഒരു കീറാമുട്ടിയായി തുടരുകയാണ്. PHOTO:: KTL64 nirmanam പേരൂര്‍ കിണറ്റിന്‍മൂട്ടില്‍ കൈയേറ്റഭൂമിയിലെ കെട്ടിടനിര്‍മാണം അളന്നു തിരിക്കുന്നു (ഫയല്‍ ചിത്രം)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.