ഉരുൾപൊട്ടി രണ്ട് വാഹനങ്ങൾ മണ്ണിനടിയിൽപെട്ടു

പീരുമേട്: കനത്ത മഴയിൽ മുറിഞ്ഞപുഴ-ചെറുവള്ളിക്കുളം റോഡിൽ . വഴിയരികിലെ ഷെഡിൽ പാർക്ക് ചെയ്ത താഴോത്ത്കോരോത്ത് സന്തോഷി‍​െൻറ ഓട്ടോയും ജീപ്പുമാണ് മണ്ണിനടിയിൽപെട്ടത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് വാഹനങ്ങളുടെ മുകളിലേക്ക് മണ്ണ്‍ ഇടിഞ്ഞുവീണത്. ബൈക്കുകളും മൂടിപ്പോയി. റോഡിൽ വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്തവിധം മണ്ണിടിഞ്ഞുകിടക്കുകയാണ്. സമീപെത്ത കൃഷിയും നശിച്ചു. മഴ തുടരുന്നതിനാല്‍ ഭീതിയിലാണ് പ്രദേശവാസികള്‍. ദേശീയപാത 183ൽ വളഞ്ചാങ്കാനം വളവിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയിൽ രാത്രി 8 മണിയോടെയാണ് മരം വീണത്. 45 മിനിറ്റ് ഗതാഗതം തടസ്സപ്പെട്ടു. ഫയർ ഫോഴ്‌സ്, പൊലിസ് സംഘം എത്തിയാണ് തടസ്സം നീക്കിയത്. കുട്ടിക്കാനം ഐ.എച്ച്.ആർ.ഡി കോളജിന് സമീപം മണ്ണിടിഞ്ഞുവീണ് റോഡിൽ കിടക്കുകയാണ്. ബുധനാഴ്ച ഉച്ചക്ക് തുടങ്ങിയ കനത്ത മഴ തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.