കെ.എസ്​.ആർ.ടി.സി ബസ്​ പണിമുടക്കി; യാത്രക്കാർ പെരുവഴിയിലായി

കടുത്തുരുത്തി: കെ.എസ്.ആർ.ടി.സി ബസ് കേടായത് യാത്രക്കാരെ ദുരിതത്തിലാക്കി. കോട്ടയം ഡിപ്പോയിലെ ബസാണ് കടുത്തുത്തി തപാൽ ഓഫിസിന് സമീപത്ത് എയർ പൈപ്പ് പൊട്ടിയതുമൂലം യാത്ര അവസാനിപ്പിച്ചത്. ബുധനാഴ്ച രാവിലെ 10.30നാണ് സംഭവം. വൈക്കത്തുനിന്ന് കോട്ടയത്തേക്ക് നിറയെ യാത്രക്കാരുമായി പോകുമ്പോഴാണ് തകരാറിലായത്. പിന്നാലെ വന്ന ബസിൽ യാത്രക്കാരെ കയറ്റിവിടുകയായിരുന്നു. രണ്ടു മണിക്കൂറോളം ബസ് റോഡിൽ നിർത്തിയിട്ടിരുന്നു. തുടർന്ന് വൈക്കം ഡിപ്പോയിൽനിന്ന് മെക്കാനിക്കെത്തിയാണ് കോടുപാടുകൾ തീർത്തത്. PHOTO:: KTL65 ksrtc കടുത്തുരുത്തി തപാൽ ഓഫിസിന് സമീപം കേടായ കെ.എസ്.ആർ.ടി.സി ബസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.