എല്ലാറ്റിലും പ്രോേട്ടാകോൾ നോക്കാനാവില്ല -കടകംപള്ളി തിരുവനന്തപുരം: പ്രോേട്ടാകോൾ നോക്കിയല്ല താൻ എല്ലാ കാര്യവും നിർവഹിക്കുന്നതെന്നും അങ്ങനെ നടക്കില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേന്ദ്രമന്ത്രി വി.കെ. സിങ് എന്തും പ്രോേട്ടാകോൾ നോക്കിയിട്ടാണോ െചയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. മന്ത്രിയുടെ ചൈന യാത്രാനുമതി നിഷേധിച്ചത് പ്രോേട്ടാകോൾ പ്രശ്നം കാരണമാണെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങിെൻറ വിശദീകരണത്തോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കടകംപള്ളി. സംസ്ഥാനത്തിെൻറ വിനോദ സഞ്ചാര വികസനം ലക്ഷ്യമിട്ടാണ് താൻ ചൈന യാത്ര ഉദ്ദേശിച്ചത്. അവിടെ തന്നോട് സംസാരിക്കുന്നത് ഏത് വിഭാഗം ജീവനക്കാരനാണെന്നത് പ്രശ്നമേയല്ല. വികസനം നടക്കണമെന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. പ്രോേട്ടാകോൾ പ്രശ്നം കാരണമാണ് യാത്രാനുമതി നിഷേധിച്ചതെന്ന് സംസ്ഥാന സർക്കാറിന് വിവരമൊന്നും ലഭിച്ചിട്ടില്ല. കേന്ദ്രമന്ത്രിയുെട പ്രസ്താവന മാധ്യമങ്ങളിലൂടെ കേട്ടറിവ് മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ക്ഷേത്രത്തിൽ തെൻറ ബന്ധുക്കൾ വഴിപാട് നടത്തിയത് വിവാദമാക്കുന്നതിൽ കാര്യമില്ല. ബന്ധുക്കളിൽ ഭക്തരുണ്ടെന്നും ഇത്തരം പ്രചാരണങ്ങൾക്കൊന്നും മറുപടിയില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.