മുല്ലപ്പെരിയാർ: ജലവിഭവ മന്ത്രിയുടെ നിലപാട്​ നിരുത്തരവാദപരം ^പി.ജെ. ജോസഫ്

മുല്ലപ്പെരിയാർ: ജലവിഭവ മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം -പി.ജെ. ജോസഫ് തൊടുപുഴ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അസാധ്യമാണെന്നും ഇതറിഞ്ഞുകൊണ്ടാണ് യു.ഡി.എഫ് സർക്കാർ ഡാമിനായി ബജറ്റിൽ തുക വകയിരുത്തിയതെന്നുമുള്ള ജലവിഭവ മന്ത്രി മാത്യു ടി. തോമസി​െൻറ പ്രസ്താവന തികച്ചും നിരുത്തരവാദപരമാണെന്ന് മുൻ ജലവിഭവ മന്ത്രി പി.ജെ. ജോസഫ് എം.എൽ.എ. അണക്കെട്ടിനായി ബജറ്റിൽ ആദ്യം തുക വകയിരുത്തിയത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറി​െൻറ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കാണ്. അക്കാലത്ത് തന്നെ മുല്ലപ്പെരിയാർ അണക്കെട്ട് നിർമാണത്തിന് തേക്കടിയിൽ ഓഫിസ് തുറക്കുകയും ചെയ്തു. മുൻ ഇടതു സർക്കാറി​െൻറ കാലത്തു തന്നെയാണ് ഡാമിനുവേണ്ടി വിശദ േപ്രാജക്ട് റിപ്പോർട്ട് തയാറാക്കിയതും. 1980ൽ കേന്ദ്ര ജല കമീഷ​െൻറയും തമിഴ്നാടി​െൻറയും കേരളത്തി​െൻറയും പ്രതിനിധികൾ സർവേ നടത്തിയാണ് ഇപ്പോഴത്തെ അണക്കെട്ടിന് 1300 അടി താഴെ പുതിയ ഡാം നിർമിക്കാൻ സ്ഥലം നിശ്ചയിച്ചത്. ഈ വസ്തുതകൾ വിസ്മരിച്ചാണ് മന്ത്രി മാത്യു ടി. തോമസ് പ്രസ്താവന നടത്തിയത്. ഇത് പ്രതിഷേധാർഹമാണെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.