ഗ്രാമീണ മേഖലകൾ നിശ്ശബ്​ദ ടൂറിസം വിപ്ലവത്തി​ൽ

കോട്ടയം: നിശ്ശബ്ദവിപ്ലവത്തിലാണ് കുമരത്തി​െൻറ ഗ്രാമീണമേഖലകൾ. ഒരുകാലത്ത് അകലെ നിന്ന് മാത്രം കണ്ടിരുന്ന വിദേശവിനോദ സഞ്ചാരികൾക്കൊപ്പം തോളിൽ കൈയിട്ടും ചൂണ്ടയിട്ടും ഭക്ഷണം കഴിച്ചുമാണ് ഇപ്പോഴിവരുടെ ജീവിതം. ഇതിലൂടെ ജീവിതം ആഘോഷിക്കുക മാത്രമല്ല, മികച്ച വരുമാനവും ഇവർ സ്വന്തമാക്കുന്നു. വിനോദ സഞ്ചാരമേഖലയിലെ കേരളത്തി​െൻറ മാത്രം പ്രത്യേകതയായ ഉത്തരവാദ ടൂറിസമാണ് കുമരകത്ത് പുതുവിപ്ലവം തീർക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം 1.18 കോടിയാണ് കുമരകത്തെ ഗ്രാമീണ വീട്ടകങ്ങളിലേക്ക് എത്തിയത്. 13,00ഒാളം കുടുംബങ്ങൾ ഇതുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. പ്രാദേശികമായി ആയിരത്തോളം പേർക്കാണ് തൊഴിൽ ലഭിക്കുന്നത്. വിദേശങ്ങളിൽ സജീവമായിരുന്ന ഉത്തരവാദ ടൂറിസം പദ്ധതിക്ക് 2007 ഡിസംബറിലാണ് തുടക്കമിട്ടത്. 2008 ജനുവരി മുതൽ ഇത് സജീവമായി. തദേശീയർക്ക് തൊഴിലവസരം ഒരുക്കുന്നതിനും പാരിസ്ഥിതിക സന്തുലനം നിലനിർത്താനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയത്. ഗ്രാമീണജീവിതത്തിനൊപ്പം സഞ്ചരിക്കാൻ വിദേശികൾ അടക്കമുള്ളവർക്ക് അവസരം ഇതിലൂടെ ഒരുക്കുന്നു. കയറുപരിക്കൽ, തെങ്ങുകയറ്റം, തെങ്ങുചെത്ത്, മീൻപിടിത്തം എന്നിവയടക്കം കാണുന്നതിനും പഠിക്കുന്നതിനും അവസരം ഒരുക്കുന്നു. ഉത്തരവാദ ടൂറിസത്തി​െൻറ വിവിധ പാക്കേജുകളിൽ കഴിഞ്ഞവർഷം 2000 പേരാണ് പങ്കാളികളായത്. ഇതിൽ 1200 പേർ വിദേശികളായിരുന്നു. വില്ലേജ് എക്സിപീരിയൻസ് എന്ന പാക്കേജിനാണ് കൂടുതൽ ആവശ്യക്കാരെന്ന് സംസ്ഥാന കോഒാഡിേനറ്റർ കെ. രൂപേഷ്കുമാർ പറഞ്ഞു. ഗ്രാമീണ മേഖലകളിലൂടെ സഞ്ചരിച്ച് മീൻ പിടിത്തം, കയർ പിരിക്കൽ, തെങ്ങുകയറ്റം എന്നിവ കാണാൻ അവസരം ഒരുക്കും. ചെറുതോടുകളിലൂടെ ചെറുവള്ളത്തിൽ യാത്രക്കും സൗകര്യം ഒരുക്കും. ഇപ്പോൾ ചൂണ്ടയിടൽ അടക്കമുള്ളവ കുട്ടികളെ പരിചയപ്പെടുത്താൻ നിരവധി മലയാളി കുടുംബങ്ങളും എത്തുന്നുണ്ട്. കുമരകത്ത് തുടക്കമിടുകയും പിന്നീട് കോവളം, തേക്കടി, വയനാട്, കുമ്പളങ്ങി, ബേക്കൽ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഇപ്പോൾ വൈക്കം കേന്ദ്രീകരിച്ചും പദ്ധതികളുണ്ട്. ഉത്സവസീസണുകളിൽ പ്രാദേശിക ആഘോഷങ്ങൾ പരിചയപ്പെടുത്തുന്ന പാക്കേജാണ് ൈവക്കത്ത് നടപ്പാക്കിയത്. സമീപപ്രദേശങ്ങളായ അയ്മനം, ആര്‍പ്പൂക്കര, ചെമ്പ്‌, മറവന്‍തുരുത്ത്‌ പഞ്ചായത്തുകളും പുതിയ കുതിപ്പിനു തയാറെടുക്കുകയാണ്. വിദേശികൾ അടക്കം കൂടുതൽ സഞ്ചാരികൾ ഇത്തരം പാക്കേജുകൾ ആവശ്യപ്പെടുന്നതിനാൽ സംസ്ഥാനത്ത് മുഴുവൻ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടൂറിസം വകുപ്പ്. പദ്ധതിയുമായി ബന്ധപ്പെടുത്തി വിവിധ നിർമാണയൂനിറ്റുകളും നടത്തുന്നുണ്ട്. കുമരകം കവണാറ്റിൻകരയിൽ നാടൻ പലഹാരങ്ങൾ ലഭ്യമാകുന്ന ഫുഡ് റസ്റ്റാറൻറും ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം പേപ്പർ ബാഗ് യൂനിറ്റ്, പച്ചക്കറിത്തോട്ടം എന്നിവയും ഒരുക്കിയിട്ടുണ്ട്. പാക്കേജുകൾ ബുക്ക് ചെയ്യാൻ കവണാറ്റിൻകരയിൽ ഒാഫിസുണ്ട്. ഇവിടെ നേരിട്ട്ബുക്ക് ചെയ്യാം. വന്‍കിട ടൂറിസം സംരംഭകർക്കൊപ്പം പ്രദേശവാസികള്‍ക്കും പ്രയോജനം ലഭിക്കുന്നുവെന്നതാണ്‌ പദ്ധതിയുടെ സവിശേഷത. പരമ്പരാഗത തൊഴില്‍ മേഖലകളും ഇതിലൂടെ വിനോദ സഞ്ചാരമേഖലയില്‍ പങ്കാളികളാക്കും. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന പാല്‍, മത്സ്യം, മാംസം, പച്ചക്കറി, പൂക്കള്‍, കരകൗശല ഉൽപന്നങ്ങള്‍ എന്നിവയുടെ വിപണിവും ഇതിലൂടെ നടക്കും. വൻകിട റിസോർട്ടുകളില എത്തുന്നവരെ ഒരുദിവസം ഇൗ പാക്കേജി​െൻറ ഭാഗമാക്കാൻ ഹോട്ടലുകാരും ഇപ്പോൾ ശ്രമിക്കുന്നുമുണ്ട്. പാക്കേജിൽ ബുക്ക് ചെയ്യുന്നവരെ ഒരോസ്ഥലത്ത് പ്രാദേശിക െഗെഡുമാർ എത്തിക്കും. കയറുപരിക്കൽ പഠിപ്പിക്കുന്നതിന് 100 രൂപയാണ് തദേശവാസിക്ക് ലഭിക്കുന്നത്. വള്ളം ഉപയോഗിച്ചാൽ ഉടമക്ക് 1000 രൂപവരെ ലഭിക്കും. ഒരോ ഗ്രാമവാസികൾക്കുമുള്ള നിശ്ചിത തുക അവരുടെ അക്കൗണ്ടിൽ ഉത്തരവാദ ടൂറിസം അധികൃതർ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. മുട്ട, കരിക്ക്, വാഴയില എന്നിങ്ങനെ നിരവധി ഉൽപന്നങ്ങൾ എത്തിക്കുന്ന കുടുംബങ്ങളും സജീവമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.