ഇ​ൻഡോർ സ്​റ്റേഡിയത്തിൽ സൗകര്യങ്ങളില്ല പ്രഥമ രാജ്യാന്തര ബാസ്​കറ്റ്​ബാൾ മത്സരം നടത്താൻ അധികൃതരുടെ നെ​േട്ടാട്ടം

കോട്ടയം: ഇൻഡോർ സ്റ്റേഡിയം തുറന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും രാജ്യാന്തര ബാസ്കറ്റ്ബാൾ മത്സരത്തിനായി അടിസ്ഥാനസൗകര്യം ഒരുക്കാൻ സ്പോർട്സ് കൗൺസിൽ അധികൃതരുടെ നെേട്ടാട്ടം. കേരളത്തിലെ അഞ്ചു നഗരങ്ങളിൽ നവംബർ അഞ്ചു മുതൽ 12വരെ നടക്കുന്ന ബാസ്കറ്റ്ബാൾ ടൂർണമ​െൻറി​െൻറ ഭാഗമായാണ് കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും മത്സരം നടത്തുന്നത്. നവംബർ ഒമ്പതിന് ആസ്ട്രേലിയയിലെ ബിഗ് ഫൈവ് വിമൻ ലീഗ് ചാമ്പ്യരായ റിങ് വുഡ് ഹോക്സും ദേശീയചാമ്പ്യരായ കേരളത്തി​െൻറ വനിത ടീമും തമ്മിലാണ് മത്സരം. ആറ് രാജ്യാന്തരതാരങ്ങൾ അണിനിരക്കുന്ന കേരള ടീമാണ് ആസ്ട്രേലിയൻ പെൺപടയെ നേരിടുന്നത്. വൈകീട്ട് 6.30ന് നടക്കുന്ന മത്സരത്തിനു മുന്നോടിയായി സ്പോർട്സുമായി ബന്ധപ്പെട്ട കുട്ടികളുടെ കലാപരിപാടികളും ഉണ്ടാകും. നവംബർ അഞ്ചിന് കൊച്ചിയിലാണ് ആദ്യമത്സരം. ഏഴിന് തൃശൂർ, ഒമ്പതിന് കോട്ടയം, 11ന് തിരുവനന്തപുരം, 12ന് കോഴിക്കോട് എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങൾ. കോട്ടയം സ്വദേശി ബാസ്കറ്റ്ബാൾ താരം ഗീതു അന്ന ജോസ് 2006-2007 കാലഘട്ടത്തിൽ ആദ്യമായി കളിച്ച വിദേശ ടീമാണ് ആസ്ട്രേലിയൻ സംഘം. മത്സരത്തിനു ദിവസങ്ങൾ മാത്രം അവശേഷിച്ചിരിക്കെ സ്റ്റേഡിയത്തി​െൻറ അവസ്ഥ പരിതാപകരമാണ്. ഒന്നരവർഷംമുമ്പ് തുറന്ന സ്റ്റേഡിയത്തിലെ പ്രവേശനകവാടം ചെറുതായതിനാൽ ബാസ്കറ്റ്ബാൾ പോസ്റ്റ്, സ്കോർബോർഡ് എന്നിവ കൊണ്ടുവരാൻ മതിൽപൊളിക്കേണ്ടിവന്നു. വൈദ്യുതി, വെള്ളം അടക്കമുള്ള അടിസ്ഥാനസൗകര്യവും ഇനി ഒരുക്കണം. അഗ്നിശമനസേന ചൂണ്ടിക്കാട്ടിയ പത്തിലധികം പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ല. അഗ്നിശമനസേനയുടെ അനുമതി തേടാതെ താൽക്കാലിക സംവിധാനം ഒരുക്കി മത്സരം നടത്താനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. ബഹുനില കെട്ടിടത്തിലേക്ക് കയറുന്ന ചവിട്ടുപടികൾപോലും സുരക്ഷിതമല്ലെന്നാണ് അഗ്നിശമനസേനയുടെ കണ്ടെത്തൽ. നഗരസഭയിൽനിന്ന് കെട്ടിട നമ്പര്‍ ലഭിക്കാത്തതിനാൽ വൈദ്യുതിയും കുടിവെള്ളവും ഇല്ല. താൽക്കാലിക നമ്പർ ഉപയോഗിച്ച് വൈദ്യുതി കണക്ഷന് അപേക്ഷ നൽകിയിട്ടുണ്ട്. 11 ദിവസത്തിനുള്ളിൽ വെള്ളവും വൈദ്യുതിയും എത്തിയാലും ശീതികരണ സംവിധാനം ഇല്ലാത്തത് തിരിച്ചടിയാകും. തടികൊണ്ട് തറ തീർത്ത കോട്ടയത്തെ ഏക സ്റ്റേഡിയമാണിത്. അതിനാൽ മത്സരം മറ്റൊരിടത്തേക്ക് മാറ്റുന്നത് പ്രായോഗികമല്ല. മത്സരം നടത്തുന്നതിനു താൽക്കാലിക സംവിധാനത്തി​െൻറ ഒരുക്കം പുരോഗമിക്കുകയാണെന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ജെ.ജി. പാലക്കലോടി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.