വിദ്യാർഥി സംഘർഷത്തിനിടെ എ.എസ്.ഐയുടെ മരണം എ.ബി.വി.പി പ്രവർത്തകരെ കോടതി വെറുതെവിട്ടു

ചങ്ങനാശ്ശേരി: എന്‍.എസ്.എസ് കോളജിലെ എസ്.എഫ്.ഐ-, എ.ബി.വി.പി സംഘർഷത്തിനിടെ എ.എസ്.ഐ ഏലിയാസ് മരിച്ച കേസില്‍ പ്രതികളായ 17പേരെ ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരല്ലെന്നുകണ്ട് വെറുതെവിട്ടു. 2007 ഒക്ടോബര്‍ 26നാണ് കേസിനാസ്പദമായ സംഭവം. സംഘര്‍ഷത്തിനിടെ കോളജില്‍ ഡ്യൂട്ടിയിലായിരുന്നു എ.എസ്.ഐ ഏലിയാസ്. എ.എസ്.െഎ അന്ത്രയോസും ഈ സമയം ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്നു. എ.ബി.വി.പി പ്രവര്‍ത്തകരുടെ ദണ്ഡ് ഉപയോഗിച്ചുള്ള അടിയേറ്റാണ് ഏലിയാസ് മരിച്ചതെന്ന അന്ത്രയോസി​െൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചങ്ങനാശ്ശേരി പൊലീസ് കേസെടുത്തത്. 17 എ.ബി.വി.പി പ്രവര്‍ത്തകരുടെ പേരിലായിരുന്നു കേസ്. പത്തുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റ് കോടതി ബുധനാഴ്ച എല്ലാ പ്രതികളെയും വെറുതെവിട്ട് കേസ് തീര്‍പ്പാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.