പാർട്ടിയുടെ കൊടികുത്തി ആഡംബര കാറിലെത്തിയ സംഘം കഞ്ചാവുമായി പിടിയിൽ

നെടുങ്കണ്ടം: പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളും പാർട്ടിയുടെ കൊടിയും പതിച്ച ആഡംബര കാറിലെത്തിയ ബിരുദ വിദ്യാർഥിസംഘം കഞ്ചാവുമായി അതിർത്തി ചെക്ക് പോസ്റ്റിൽ പിടിയിൽ. കമ്പം താപ്പത്തൻകുളം സ്വദേശികളായ ഷെയ്ഖ് അബ്ദുല്ല (22), തേനിയിൽ തുണിക്കട നടത്തുന്ന നബീസ് മുഹമ്മദ് (21), കൃഷ്ണകുമാർ (21), അബ്ദുറഹീം (22), ഷെയ്ഖ് മുഹമ്മദ് (18), റിയാസ് ഖാൻ (19) എന്നിവരാണ് പിടിയിലായത്. കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ എക്സൈസി​െൻറ പരിശോധനയിൽ പിടിയിലായവരിൽ ആറുപേരും കമ്പം, തേനി സ്വദേശികളാണ്. ആഡംബര വാഹനത്തിലെത്തിയ ആറംഗസംഘത്തിൽ നിന്ന് 100 ഗ്രാം കഞ്ചാവും എക്സൈസ് പിടികൂടി. രാമക്കൽമേട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയതെന്നാണ് എക്സൈസിന് നൽകിയ മൊഴി. ആഡംബര വാഹനത്തിൽ കഞ്ചാവുമായി കമ്പംമെട്ട് ചെക്ക് പോസ്റ്റ് കടക്കുന്നതിനിടെ പിടിയിലാവുകയായിരുന്നു. ഷെയ്ഖ് അബ്ദുല്ല കമ്പം ഡി.എം.കെ യൂത്ത് വിങ് ലീഡറാണ്. എക്സൈസ് ഇൻസ്പെക്ടർ ജി. അനിൽ കുമാർ, പ്രിവിൻറിവ് ഓഫിസർ എ. ജോൺസൺ, ഇ.എച്ച്. യൂനുസ്, സിവിൽ എക്സൈസ് ഓഫിസർമാരായ ബി. ആനന്ദ് രാജ്, രാധാകൃഷ്ണൻ, ഡെന്നിസൺ ജോസഫ്, ഷിജു ദാമോദർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കട്ടപ്പന റേഞ്ച് ഓഫിസിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.