പാമ്പാടി ആർ.െഎ.ടി ആധുനിക ഗവേഷണസൗകര്യമുള്ള സെൻററാക്കും -വിദ്യാഭ്യാസ മന്ത്രി കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയെ (ആർ.ഐ.ടി.) ആധുനിക ഗവേഷണസൗകര്യമുള്ള കോമൺ ഫെസിലിറ്റി സെൻററായി വികസിപ്പിക്കുമെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. ആർ.െഎ.ടി രജതജൂബിലി ആഘോഷങ്ങളുടെ സമാപനവും ഓപൺഎയർ തിയറ്ററിൻറ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി മാസ്റ്റർ പ്ലാൻ തയാറാക്കി കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്െമൻറ് ഫണ്ട് ബോർഡിന് (കിഫ്ബി) സമർപ്പിക്കണം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അക്കാദമിക മാസ്റ്റർ പ്ലാൻ വേണമെന്നതാണ് സർക്കാർ നിർേദശം. ഈ രംഗത്ത് ഗുണനിലവാരം ഉറപ്പാക്കാനും മെച്ചപ്പെടുത്താനും ഇത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി എം.എൽ.എ അധ്യക്ഷതവഹിച്ചു. പൂർവവിദ്യാർഥികൾ 37 ലക്ഷം ചെലവിൽ നിർമിച്ചുനൽകിയ ഓപൺഎയർ തിയറ്ററിെൻറ താക്കോൽ പൂർവവിദ്യാർഥി പ്രതിനിധി അഭിലാഷ് നാരായണൻ മന്ത്രിക്ക് കൈമാറി. സാങ്കേതികവിദ്യാഭ്യാസ ഡയറക്ടർ കെ.പി. ഇന്ദിരാദേവി മന്ത്രിയിൽനിന്ന് താക്കോൽ ഏറ്റുവാങ്ങി. നിർമിതികേന്ദ്രം റീജനൽ എൻജിനീയർ മിനിമോൾ ചാക്കോ, സൈറ്റ് എൻജിനീയർ കെ.എസ്. അമ്പിളി എന്നിവർക്ക് ഉപഹാരം നൽകി . മുൻ എം.എൽ.എ വി.എൻ. വാസവൻ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാത്തച്ചൻ താമരശ്ശേരി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഫിലിപ്പോസ് തോമസ്, ജില്ല പഞ്ചായത്ത് അംഗം അഡ്വ. സണ്ണി പാമ്പാടി, ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് ഗ്രാമറ്റം, ഗ്രാമപഞ്ചായത്ത് അംഗം ഏലിയാമ്മ അനിൽ, പി.ടി.എ പ്രസിഡൻറ് എസ്. മനോഹരൻ ആചാരി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.