കായിക മേളകളും പരീക്ഷകളും കൂട്ടിമുട്ടുന്നത് ഒഴിവാക്കാൻ കലണ്ടർ പ്രഖ്യാപിക്കും -മുഖ്യമന്ത്രി പാലാ: കായികമേളകളും പരീക്ഷകളും ഒരേസമയത്ത് വരുന്നത് ഒഴിവാക്കാൻ അധ്യയനവർഷത്തിെൻറ തുടക്കത്തിൽ വാർഷിക പരീക്ഷ കലണ്ടർ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കായിക മേളകളും പരീക്ഷകളും കൂട്ടുമുട്ടുന്ന അവസ്ഥ ഇതിലൂെട ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പോർട്സ് സ്കൂളുകളുടെ അക്കാദമിക് നിലവാരത്തിൽ ഇടിവുണ്ടാക്കുന്ന ഒരുഘടകമായിരുന്നു പരീക്ഷയും മത്സരവും ഒരുമിച്ച് എത്തുന്നത്. കലണ്ടറിലൂെട ഇതിനും പരിഹാരം കാണാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സ്കൂൾ കായികോത്സവത്തിെൻറയും പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിെൻറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ മൈതാനങ്ങൾ ആൺകുട്ടികൾ കൈയടക്കുന്ന സ്ഥിതിയുണ്ടെന്നും ഇതിന് മാറ്റം വരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കളിക്കളങ്ങളിൽ പെൺകുട്ടികൾ മാറ്റിനിർത്തപ്പെടുന്ന സ്ഥിതി ഭൂരിഭാഗം സ്കൂളുകളിലും നിലനിൽക്കുന്നുണ്ട്. ശരിയായി രീതിയിൽ പെൺകുട്ടികൾ കളിക്കളങ്ങളിലേക്ക് എത്താൻ അധ്യാപകർ പ്രത്യേക ശ്രദ്ധചെലുത്തണം. സംസ്ഥാനത്തിന് പുറത്ത് മീറ്റുകൾക്ക് പോകുന്ന താരങ്ങൾക്ക് യാത്രയിലടക്കം ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കും. സ്വർണമെഡൽ ജേതാക്കളുടെ കുടിശ്ശികയായിരിക്കുന്ന പാരിതോഷിക തുക ഉടൻ നൽകും. അപകടം പറ്റുന്ന താരങ്ങളെ പ്രത്യേകമായി പരിഗണിക്കും. ഇവർക്ക് ജോലി അടക്കം നൽകും. കായികക്ഷമത മിഷന് രൂപം നൽകും. ഒപ്പം താരങ്ങൾക്ക് മികച്ച ഇൻഷുറൻസ് ഏർെപ്പടുത്തുന്ന കാര്യവും പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയത്തിെൻറയും പാലായുടെയും കായിക പാരമ്പര്യം എടുത്ത പറഞ്ഞ പിണറായി കോരുത്തോടിനെയും തോമസ് മാഷിെനയും പരാമർശിച്ചു. സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ദേശീയ മീറ്റ് ജേതാക്കൾക്ക് കഴിഞ്ഞ നാലു വർഷമായി നൽകാനുള്ള പാരിതോഷികം ഉടൻ നൽകുമെന്നും ഇതിന് ഭരണാനുമതിയായെന്നും വ്യക്തമാക്കി. കായികമന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷതവഹിച്ചു. എം.പിമാരായ ജോസ് കെ. മാണി, ആേൻറാ ആൻറണി, ജോയി എബ്രഹാം, എം.എൽ.എമാരായ മോൻസ് ജോസഫ്, സി.കെ. ആശ, എൻ. ജയരാജ്, പാലാ നഗരസഭ ചെയർേപഴ്സൺ ലീന സണ്ണി എന്നിവർ സംസാരിച്ചു. കെ.എം. മാണി എം.എൽ.എ സ്വാഗതം പറഞ്ഞു. അേതസമയം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചടങ്ങിെനത്തിയില്ല. സോളാർ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ കേെസടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയും പിണറായി വിജയനും ഒരേ വേദിയിൽ എത്തുമോയെന്ന ആകാംക്ഷയിലായിരുന്നു നാട്. അതേസമയം, സോളർ കേസിൽ പ്രതിചേർക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച ജോസ് കെ. മാണി എം.പി, മോൻസ് ജോസഫ് എം.എൽ.എ എന്നിവർ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടു. എന്നാൽ, ഇവരുെട പ്രസംഗത്തിനു മുമ്പ് അദ്ദേഹം വേദി വിട്ടിരുന്നു. പി.സി. ജോർജ് എം.എൽ.എയും ചടങ്ങിെനത്തിയില്ല. (ABY)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.