പത്തനംതിട്ട: സ്വകാര്യ ഹോട്ടലുകൾക്ക് പിന്നാലെ സർക്കാർ ഏജൻസിയായ കുടുംബശ്രീയും മനുഷ്യവകാശ ലംഘനം നടത്തുന്നു. പത്തനംതിട്ടയിലെ കുടുംബശ്രീ ഹോട്ടലിലേക്ക് ഉപഭോക്താക്കളെ ക്ഷണിക്കാനാണ് ബോർഡുമായി ഒരു യുവാവ് പകൽ മുഴുവൻ ടി.കെ. റോഡിൽ നിൽക്കുന്നത്. തൊഴിലുറപ്പ് യൂനിയൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡും അണിഞ്ഞാണ് ഇദ്ദേഹത്തിെൻറ നിൽപ്. സർക്കാർ ജോലിയാണെന്നാണ് ഇദ്ദേഹം പറയുന്നത്. കുടുംബശ്രീയുടെ ഇൗ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ചിത്രവും അഭിപ്രായങ്ങളും വന്നിട്ടും അധികൃതർ ഇടപെട്ടിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങൾപോലെയാണോ കുടുംബശ്രീയെന്നാണ് ഇദ്ദേഹത്തെ കാണുന്നവർ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.