അടിമാലി: കൊന്നത്തടി പഞ്ചായത്തിൽ തകരാത്ത റോഡുകള്‍ ബാക്കിയില്ല. പ്രധാന റോഡുകളായ കല്ലാര്‍കുട്ടി--പാറത്തോട്--പണിക്കന്‍കുടി, കൊന്നത്തടി--വിമലാസിറ്റി, പൊന്മുടി--പണിക്കന്‍കുടി, കമ്പിളികണ്ടം-ചിന്നാർ, കൊന്നത്തടി--അഞ്ചാംമൈല്‍, മുതിരപ്പുഴ-പക്കായപ്പടി തുടങ്ങി വലുതും ചെറുതുമായ റോഡുകളെല്ലാം തകര്‍ന്നു തരിപ്പണമായി. രണ്ടു വര്‍ഷത്തിനിടെ ലക്ഷങ്ങള്‍ മുടക്കിയാണ് കല്ലാര്‍കുട്ടിയില്‍നിന്ന് പണിക്കന്‍കുടിവരെ റോഡ് പൊതുമരാമത്ത് വകുപ്പ് പണി പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്ന് നല്‍കിയത്. കല്ലാര്‍കുട്ടി ഡാമിന് മുകളിലൂടെയുള്ള ഗതാഗതം ഒഴിവാക്കാന്‍ പനംകുട്ടിക്ക് മുകള്‍ ഭാഗത്ത് പാലം നിര്‍മിച്ചതടക്കം കൊന്നത്തടി പഞ്ചായത്തില്‍ കോടികള്‍ സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ടെങ്കിലും റോഡുകള്‍ മുഴുവൻ കുണ്ടുംകുഴിയുമാണ്. ഒളിമ്പ്യന്‍ കെ.എം. ബീനമോളുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത പണിക്കന്‍കുടി-പൊന്മുടി റോഡ് തകര്‍ന്നു കിടക്കുകയാണ്. പൊന്മുടിയില്‍നിന്ന് മരക്കാനംവരെ മൂന്ന് കി.മീ. വനംവകുപ്പിെൻറ തേക്ക് പ്ലാേൻറഷനിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വനംവകുപ്പ് തടസ്സം നില്‍ക്കുകയെന്നാണ് പൊതുമരാമത്ത് വകുപ്പും പറയുന്നത്. കുണ്ടും കുഴിയും ഗര്‍ത്തങ്ങളും രൂപപ്പെട്ട് കിടക്കുന്ന ഇവിടെ കാല്‍നടപോലും ദുസ്സഹമാണ്. പണിക്കന്‍കുടി ജങ്ഷൻ മുതല്‍ റോഡ് ടാറിങ് തകര്‍ന്ന് മെറ്റലുകള്‍ ചിതറിയതിനാൽ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാണ്. വിസ്തൃതിയില്‍ ജില്ലയില്‍ ഒന്നാമത് നില്‍ക്കുന്ന കൊന്നത്തടി പഞ്ചായത്തില്‍ ഗതാഗതയോഗ്യമായ റോഡുകള്‍ ഇല്ലാതായതോടെ ജനം ബുദ്ധിമുട്ടുകയാണ്. അധികാരികൾ കനിയുന്നില്ല; ഗ്രാമവാസികൾ റോഡ് പുനരുദ്ധരിച്ചു മൂലമറ്റം: അധികാരികൾ കനിവ് കാട്ടാത്തതിനെ തുടർന്ന് ഗ്രാമവാസികൾ റോഡ് പുനരുദ്ധരിച്ചു. കുളമാവ് വൈശാലി കവലയിൽനിന്ന് വലിയമാവിലേക്കുള്ള റോഡാണ് ഇവർ പുനരുദ്ധരിച്ചത്. മാറിമാറി വന്ന ജനപ്രതിനിധികളെക്കണ്ട് അപേക്ഷിച്ചെങ്കിലും നടപടിയായില്ല. പഞ്ചായത്ത് കോൺക്രീറ്റ് ചെയ്ത ഏതാനും മീറ്റർ റോഡ് മാത്രമാണ് ഇപ്പോൾ ഉപയോഗപ്രദമായിട്ടുള്ളത്. റോഡിെൻറ ബാക്കി ഭാഗമെല്ലാം തകർന്ന നിലയിലാണ്. രോഗികളെയും മറ്റും ജീപ്പ് വിളിച്ചുവേണം ടാർ റോഡിലെത്താൻ. ആറുകി.മീ. താണ്ടാൻ 500 രൂപയാണ് ജീപ്പുകൂലി. സാധാരണക്കാർ അധിവസിക്കുന്ന ഈ പ്രദശത്തുള്ളവർക്ക് ഇത് താങ്ങാനാകാത്ത കൂലിയാണ്. ഒരു നൂറ്റാണ്ടിെൻറ പഴക്കമുള്ള ഗ്രാമത്തിലേക്ക് ഒരു നല്ല റോഡ് എന്നത് മാത്രമാണ് ഗ്രാമവാസികളുടെ ആവശ്യം. കാട്ടാനയുടെ ആക്രമണം: സംരക്ഷണ നടപടിക്ക് ബജറ്റില്‍ തുക വകയിരുത്താന്‍ മനുഷ്യാവകാശ കമീഷന്‍ ഉത്തരവ് ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി സംസ്ഥാന മനുഷ്യാവകാശ കമീഷെൻറ ഉത്തരവ്. വന്യജീവികളുടെ ആക്രമണം മൂലം ജനജീവിതവും കൃഷിയിടങ്ങളും നശിക്കുന്നത് നിത്യസംഭവമായതോടെ ആദിവാസികളുടെയും മലയോര കര്‍ഷകരുടെയും ജീവിതം ദുരിതപൂര്‍ണമാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണം കൂടിയിട്ടും വനംവകുപ്പ് വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് ഡോ. മാത്യു കുഴല്‍നാടന്‍ മുഖേന ജനവന സംരക്ഷണ സമിതി സമര്‍പ്പിച്ച ഹരജിയിലാണ് മനുഷ്യാവകാശ കമീഷെൻറ ഉത്തരവ്. ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള മനുഷ്യെൻറ മൗലികാവകാശത്തിന് വന്യമൃഗങ്ങളില്‍നിന്ന് നല്‍കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. ഇക്കാര്യത്തിലുള്ള അലംഭാവം അംഗീകരിക്കാനാവില്ലെന്ന് കമീഷന്‍ വിലയിരുത്തി. അടുത്തകാലത്ത് ഇടുക്കിയില്‍ അടക്കം വിവിധ പ്രദേശങ്ങളില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും കൃഷിനാശം ഉണ്ടാകുകയും ചെയ്‌തപ്പോള്‍ സര്‍ക്കാറിെൻറ കണ്ണ് തുറക്കേണ്ടതായിരുന്നു. ഇടുക്കിയിലെ കാട്ടാന ആക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രത്യേക റിപ്പോര്‍ട്ട് മാത്യു കുഴല്‍നാടന്‍ കമീഷനു മുന്നില്‍ ഹാജരാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.