KTD58 death thankamma പൊൻകുന്നം: പാലാ റോഡില്‍ വാഹനങ്ങൾ കൂട്ടയിടിച്ച് ഗുരുതര പരിക്കേറ്റ് തെള്ളകത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. ചിറക്കടവ് ചെന്നാക്കുന്ന് കാക്കതൂക്കിയിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ തങ്കമ്മയാണ് (84) മരിച്ചത്. മകൻ: കെ.കെ. ലാൽ. മരുമകൾ: ബിന്ദു. ബുധനാഴ്ച വൈകീട്ട് 4.15ഓടെ പ്രശാന്ത് നഗറിൽ ഡോ. ജോസ് സി. മാത്യുവിെൻറ വീട്ടിലെ ക്ലിനിക്കിന് മുൻവശം നിയന്ത്രണം വിട്ട ബൊലേെറാ വാന്‍ വഴിയരികില്‍ കിടന്ന വാഹനങ്ങളിടിച്ച് ഓട്ടോകളടക്കം അഞ്ച് വാഹനങ്ങൾ തകർന്നിരുന്നു. ഡോക്ടറെ കണ്ടശേഷം ഇവർ വന്ന ഓട്ടോയിൽ കയറുന്നതിനിടെയാണ് പാലാ ഭാഗത്തു നിന്ന് നിയന്ത്രണം തെറ്റി വന്ന ബൊേലെറാ ഇടിച്ചത്. ഓട്ടോഡ്രൈവറായ കോണ്‍ഗ്രസിെൻറ പ്രാദേശിക നേതാവ് ഷിജോ കൊട്ടാരത്തില്‍, മറ്റൊരു ഓട്ടോഡ്രൈവറായ മുട്ടത്തുകവല വില്യാനിക്കല്‍ രഞ്ജിത് എന്നിവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.