പ്രവാസി ചിട്ടിയിൽ​ പ്രതീക്ഷിക്കുന്നത്​ വൻ കുതിച്ചുചാട്ടം ^മന്ത്രി ​െഎസക്​

പ്രവാസി ചിട്ടിയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിച്ചുചാട്ടം -മന്ത്രി െഎസക് തിരുവനന്തപുരം: കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടി പദ്ധതിയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിച്ചുചാട്ടമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് െഎസക്. സര്‍ക്കാറി​െൻറ ബജറ്റിന് പുറത്തുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിൽ പ്രധാന പങ്കുവഹിക്കാന്‍ കഴിയുമെന്നതാണ് പ്രവാസി ചിട്ടിയുടെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ചിട്ടി പദ്ധതിയുടെ പ്രചാരണപരിശീലന പരിപാടികളുടെ ഭാഗമായി കെ.എസ്.എഫ്.ഇ തെക്കന്‍ മേഖലയിലെ ജീവനക്കാരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രവാസി ചിട്ടിയുടെ സംസ്ഥാന ഒാഫിസ് തമ്പാനൂരിലെ കെ.എസ്.ആർ.ടി.സി ടെർമിനലിൽ മാറ്റുന്നതിന് മുന്നോടിയായാണ് സംഗമം നടത്തിയത്. തീരദേശ, മലയോരപാതകൾക്കായി ചിട്ടിയിലൂടെ 10,000 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി. ഒരുവർഷം കൊണ്ട് ലക്ഷം പേരെ ചിട്ടിയിൽ ഉൾപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലയിലെ ജീവനക്കാര്‍ സംഗമത്തില്‍ പങ്കെടുത്തു. കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ് അധ്യക്ഷതവഹിച്ചു. ബോര്‍ഡ് അംഗങ്ങളായ കെ.എന്‍. ഗംഗാധരന്‍, ഡോ. പി.വി. ഉണ്ണിക്കൃഷ്ണന്‍, ജീവനക്കാരുടെ സംഘടന നേതാക്കളായ തോമസ് പണിക്കര്‍ (കെ.എസ്.എഫ്.ഇ ഓഫിസേഴ്സ് യൂനിയന്‍), ചന്ദ്രബോസ് (കെ.എസ്.എഫ്.ഇ ഓഫിസേഴ്സ് അസോസിയേഷന്‍), കെ. പ്രകാശ് (കെ.എസ്.എഫ്.ഇ എംപ്ലോയീസ് അസോസിയേഷന്‍) എന്നിവര്‍ സംസാരിച്ചു. കിഫ്ബി പ്രോജക്ട് മാനേജര്‍ ശൈല പദ്ധതി അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.