തൊടുപുഴ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഭാര്യ അനിതയുടെ മാതാവ് കഴിഞ്ഞദിവസം നിര്യാതയായ രാജകുഞ്ഞമ്മയുടെ സംസ്കാരം നടത്തി. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, കോൺഗ്രസ് നേതാക്കളായ എ.കെ. മണി, പി.സി. ചാക്കോ, കെ.സി. വേണുഗോപാൽ, വി.എസ്. ശിവകുമാർ, ആർ. ചന്ദ്രശേഖരൻ, അടൂർ പ്രകാശ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഹൈബി ഈഡൻ, അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, ഡീൻ കുര്യാക്കോസ്, മാത്യു കുഴൽനാടൻ, ബെന്നി ബഹന്നാൻ, ജോസഫ് വാഴക്കൻ, കെ. ശിവദാസൻ നായർ, ഇ.എം. ആഗസ്തി, വി.ജെ. പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, ബിന്ദുകൃഷ്ണ, എം. ലിജു, ടി.ജെ. വിനോദ്, റോയി കെ. പൗലോസ്, അഡ്വ. എസ്. അശോകൻ, സി.പി. മാത്യു, അഡ്വ. ജോയിസ് ജോർജ് എം.പി, പി.ജെ. ജോസഫ് എം.എൽ.എ., റോഷി അഗസ്റ്റ്യൻ എം.എൽ.എ, ഇ.എസ്. ബിജിമോൾ എം.എൽ.എ, മാത്യു സ്റ്റീഫൻ തുടങ്ങി നിരവധിയാളുകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.