മതനിരപേക്ഷ മനസ്സ് ശക്തിപ്പെടുത്താന്‍ ജാഗ്രത പാലിക്കണം- -മുഖ്യമന്ത്രി തിരുവല്ല: ഇന്നത്തെ പ്രത്യേകകാലത്ത് മതനിരപേക്ഷ മനസ്സ് ശക്തിപ്പെടുത്താന്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈ.എം.സി.എ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനമായ 'ആദരവ് 2017' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാധാനത്തോടെ കഴിയുന്ന നമ്മുടെ നാട്ടിെൻറ ഒരുമ തകര്‍ക്കാനുള്ള ശ്രമം പലഭാഗത്തും ഉണ്ടാകുന്നു. മതനിരപേക്ഷത തകര്‍ന്നാല്‍ ഒരുമയും സംസ്കാരവും രാഷ്ട്രവുംതന്നെ തകര്‍ന്നുപോകും. സമാധാന അന്തരീക്ഷത്തില്‍ കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ കഴിയണം. ഈ നാടിനെ ഐക്യത്തോടെ നിലനിര്‍ത്താന്‍ കഴിയുമെന്ന മനസ്സോടെ വേണം പുതിയ തലമുറ വളര്‍ന്നുവരാന്‍. നമ്മുടെ സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളെയും തിരിച്ചറിയണം. വൈ.എം.സി.എയുടെ വികാസ് സ്കൂളിനെപോലെ ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കുകയെന്നത് സര്‍ക്കാറിെൻറ നയമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ അധ്യക്ഷത വഹിച്ചു. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം, ഡോ. ജോസഫ് മാർത്തോമ, തോമസ് മാർ അത്തനാസിയോസ്, ഡോ. തോമസ് മാർ കൂറിലോസ്, സ്വാമി നന്ദാത്മജാനന്ദ, പാസ്റ്റർ കെ.സി. ജോൺ, ലെബി ഫിലിപ് മാത്യു എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. മന്ത്രി മാത്യു ടി. തോമസ്, ആേൻറാ ആൻറണി എം.പി, രാജു എബ്രഹാം എം.എല്‍.എ, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കെ. അനന്തഗോപന്‍, സജി പോള്‍, ഇ.എ. ഏലിയാസ് വര്‍ഗീസ് മാമ്മന്‍, പ്രസാദ് തോമസ് കോടിയാട്ട് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.